---
title: "ബഹ്‌റൈനിൽ ചൂടിന് ആശ്വാസമായി കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മണിക്കൂറിൽ 30 നോട്ട് വേഗതയിൽ കാറ്റിനും മുന്നറിയിപ്പ്"
english_title: "Heavy Rain, Thunderstorms Likely in Bahrain; Winds May Reach 30 Knots"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391039/bahrain-heavy-rain-thunderstorms-wind-warning"
published_at: "2026-11-10T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af302caf1ee2_bahrain-heavy-rain-thunderstorms-wind-warning.jpg"
keywords: ["BahrainWeather", "ThunderstormAlert", "HeavyRain", "WindWarning", "GulfWeather"]
---

# ബഹ്‌റൈനിൽ ചൂടിന് ആശ്വാസമായി കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മണിക്കൂറിൽ 30 നോട്ട് വേഗതയിൽ കാറ്റിനും മുന്നറിയിപ്പ്

> **Lead Summary:** **മനാമ: ബ**ഹ്‌റൈനിൽ കടുത്ത ചൂടിന് ആശ്വാസമേകി അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്തുടനീളം ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് പ്രകാരം പടിഞ്ഞാറൻ മേഖലയിൽ നിന്നാണ് ഇടിമിന്നലോടു കൂടിയ മഴമേഘങ്ങൾ പ്രവേശിച്ചിരിക്കുന്നത്.

## Article Content

**മനാമ: ബ**ഹ്‌റൈനിൽ കടുത്ത ചൂടിന് ആശ്വാസമേകി അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്തുടനീളം ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് പ്രകാരം പടിഞ്ഞാറൻ മേഖലയിൽ നിന്നാണ് ഇടിമിന്നലോടു കൂടിയ മഴമേഘങ്ങൾ പ്രവേശിച്ചിരിക്കുന്നത്.

ഇന്നലെ വീശിയടിച്ച വടക്കൻ കാറ്റിന്റെ വേഗത ചില സമയങ്ങളിൽ മണിക്കൂറിൽ 30 നോട്ട് വരെ ഉയർന്നിരുന്നു. രാവിലെ രേഖപ്പെടുത്തിയ 31 ഡിഗ്രി സെൽഷ്യസിൽ നിന്ന് വൈകുന്നേരത്തോടെ താപനില 26 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.

സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ഇന്ന് മഴയ്ക്കൊപ്പം മണിക്കൂറിൽ 25 നോട്ട് വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. പകൽ താപനില 29 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 25 ഡിഗ്രിയും രേഖപ്പെടുത്തും. നാളെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30 നോട്ട് വേഗതയിൽ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.

ഉച്ചകഴിഞ്ഞ് താപനില 26 ഡിഗ്രി സെൽഷ്യസിലേക്കും വൈകുന്നേരത്തോടെ 21 ഡിഗ്രിയിലേക്കും താഴും. വ്യാഴാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച 25 നോട്ട് വേഗതയിൽ കാറ്റടിക്കാനും താപനില 20 നും 26 ഡിഗ്രിക്കും ഇടയിലായിരിക്കാനും സാധ്യതയുണ്ട്.

വരുന്ന വാരാന്ത്യത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശവും 25 നോട്ട് വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റുമായി സുഖകരമായ കാലാവസ്ഥയായിരിക്കും. പകൽ 26 ഡിഗ്രിയും രാത്രിയിൽ 19 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില.

Bahrain’s weather department has warned of scattered heavy rain and thunderstorms across the country over the next few days, offering relief from the intense heat. Wind speeds could reach up to 30 knots at times, with temperatures expected to drop further before conditions improve by Thursday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391039/bahrain-heavy-rain-thunderstorms-wind-warning)