---
title: "ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അൽ ഐനിൽ അന്തരിച്ചു"
english_title: "Malayali Youth Dies of Heart Attack in Al Ain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391095/malayali-youth-dies-al-ain-heart-attack"
published_at: "2026-11-11T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3d29fe0207_malayali-youth-dies-al-ain-heart-attack.jpg"
keywords: ["HeartAttack", "AlAin", "MalayaliExpat", "UAE"]
---

# ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അൽ ഐനിൽ അന്തരിച്ചു

> **Lead Summary:** അൽ ഐൻ: മലപ്പുറം ജില്ലയിലെ തിരുന്നാവായ എടക്കുളം വടക്കെ പല്ലാർ സ്വദേശി ചെരപ്പറമ്പിൽ സുബൈർ (ബാവുട്ടി - 41) അൽ ഐനിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ ചെരപ്പറമ്പിൽ ഉണ്ണീന്റെ മകനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

## Article Content

അൽ ഐൻ: മലപ്പുറം ജില്ലയിലെ തിരുന്നാവായ എടക്കുളം വടക്കെ പല്ലാർ സ്വദേശി ചെരപ്പറമ്പിൽ സുബൈർ (ബാവുട്ടി - 41) അൽ ഐനിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ ചെരപ്പറമ്പിൽ ഉണ്ണീന്റെ മകനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

അൽ ഐൻ അൽ ആമിറയിൽ (അൽ യഹർ) സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: ഫാത്തിമ. ഭാര്യ: ഫർസാന. മകൻ: മുഹമ്മദ് സയാൻ (ഏക മകൻ)

മയ്യത്ത് അൽ ഐൻ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാൻ മെഡിക്കൽ സിറ്റി (ജീമി ഹോസ്പിറ്റൽ) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലെത്തിക്കും. തുടർന്ന് വടക്കെ പല്ലാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A 41-year-old Malayali man from Tirunavaya in Malappuram district, Subair Bavutty, died in Al Ain following a heart attack. He was working at a private firm in Al Yahar, and his body is being kept in the mortuary pending legal procedures before repatriation and burial in his hometown.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391095/malayali-youth-dies-al-ain-heart-attack)