---
title: "പ്രണയിച്ച് ഗർഭിണിയായി, കാമുകൻ രാജ്യം വിട്ടു; വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് സൗദിയിൽ 100 ചൂരലടി ശിക്ഷ"
english_title: "Pregnant After Romance, Kenyan Maid Gets 100 Lashes in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391152/saudi-100-lashes-kenyan-woman-extramarital-child"
published_at: "2026-11-11T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4195143963_saudi-100-lashes-kenyan-woman-extramarital-child.jpg"
keywords: ["SaudiArabia", "KenyanWoman", "ExtratmaritalAffair", "ShariaLaw", "DomesticWorker"]
---

# പ്രണയിച്ച് ഗർഭിണിയായി, കാമുകൻ രാജ്യം വിട്ടു; വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് സൗദിയിൽ 100 ചൂരലടി ശിക്ഷ

> **Lead Summary:** സൗദി: വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് സൗദിയിൽ ചൂരലടി. 100 അടിയാണ് കെനിയക്കാരിയായ യുവതിക്ക് ഏറ്റത്. കെനിയക്കാരിയായ എസ്തർ വാഞ്ച മുത്തനി എന്ന വീട്ടുജോലിക്കാരിയാണ് ശിക്ഷാനടപടി നേരിട്ടത്.

## Article Content

സൗദി: വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് സൗദിയിൽ ചൂരലടി. 100 അടിയാണ് കെനിയക്കാരിയായ യുവതിക്ക് ഏറ്റത്. കെനിയക്കാരിയായ എസ്തർ വാഞ്ച മുത്തനി എന്ന വീട്ടുജോലിക്കാരിയാണ് ശിക്ഷാനടപടി നേരിട്ടത്.

ശരിഅത്ത് നിയമപ്രകാരം വിവാഹേതരബന്ധം ക്രിമിനൽ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരസ്യമായി ചൂരലോ വടിയോ ഉപയോഗിച്ചുള്ള അടിയാണ് സൗദിയിലെ ശിക്ഷ. മെഡിക്കൽ ഓഫീസറുടെ നിരീക്ഷണത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്.

സൗദിയിലെ വീട്ടിൽ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയാണ് യുവതി ചെയ്തുവന്നത്. ഇതിനിടയിൽ ഈജിപ്തുകാരനായ യുവാവുമായി പ്രണയത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തു. കാമുകൻ നിലവിൽ സൗദിയിൽ ഇല്ല. പ്രസവ സമയത്ത് യുവതി ആശുപത്രിയിൽ എത്തിയതോടെ വിവരം രേഖപ്പെടുത്തപ്പെടുകയായിരുന്നു.

2025ലാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു. വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് പെട്രോൾ സ്റ്റേഷന് സമീപമാണ് യുവതി താമസിച്ചുവന്നത്.

മകനുമായി കെനിയയിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അധികൃതർ ശിക്ഷ നടപ്പാക്കിയത്.

വിവാഹേതര ബന്ധം പുലർത്തിയതിന് അറസ്റ്റിലാകുമെന്ന് ഭയന്ന് നിരവധി പുരുഷന്മാരാണ് ഇത്തരത്തിൽ സൗദിയിൽ ജോലിക്കെത്തിയ സ്ത്രീകളുമായി പ്രണയത്തിലാകുകയും അവരിൽ കുട്ടികളുണ്ടായ ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്യുന്നതെന്ന് 2024ൽ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

A Kenyan domestic worker in Saudi Arabia was sentenced to 100 lashes after giving birth to a child from an extramarital relationship. The report says her boyfriend, an Egyptian man, had left the country, and authorities acted after her hospital visit during childbirth.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391152/saudi-100-lashes-kenyan-woman-extramarital-child)