---
title: "സലാലയിൽ താമസ സ്ഥലത്ത് മലയാളി ജീവനൊടുക്കിയ നിലയിൽ"
english_title: "Malayali Found Dead at Residence in Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391225/malayali-found-dead-salalah-residence"
published_at: "2026-11-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49d3a4bff5_malayali-found-dead-salalah-residence.jpg"
keywords: ["Salalah", "OmanNews", "MalayaliExpat", "KeralaDiaspora", "MentalHealthAwareness"]
---

# സലാലയിൽ താമസ സ്ഥലത്ത് മലയാളി ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** സലാല: സലാലയിൽ താമസ സ്ഥലത്ത് മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം വള്ളിക്കാവ് സ്വദേശി ബിജു ഭവനിൽ ബിജു മാധവൻ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 18 വർഷമായി സലാലയിൽ ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

സലാല: സലാലയിൽ താമസ സ്ഥലത്ത് മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം വള്ളിക്കാവ് സ്വദേശി ബിജു ഭവനിൽ ബിജു മാധവൻ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 18 വർഷമായി സലാലയിൽ ജോലി ചെയ്ത് വരികയായിരുന്നു.

സലാല അൽ സാഹീർ ഡെൻ്റൽ ക്ലീനിക്കിൽ ടെക്നീഷ്യനായിരുന്നു ബിജു മാധവൻ കുട്ടി. ഭാര്യ രഞ്ജിനിയും ഇതേ ക്ലിനിക്കിൽ എക്സറെ ടെക്നീഷനായി ജോലി ചെയ്തു വരികയാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നു വരുന്നു.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക. അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056).**

A Malayali technician was found dead at his residence in Salalah. The deceased has been identified as Biju Madhavan Kutty from Kollam, who had been working in Oman for the past 18 years. Legal formalities are under way to repatriate the body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391225/malayali-found-dead-salalah-residence)