---
title: "ഫുജൈറയിൽ വൻ വാഹനാപകടം; ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു"
english_title: "Major Road Accident in Fujairah: Truck and Several Vehicles Collide, Many Dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391277/fujairah-truck-vehicle-collision-deadly-crash"
published_at: "2026-11-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af553b0e4434_fujairah-truck-vehicle-collision-deadly-crash.jpg"
keywords: ["FujairahAccident", "UAENews", "RoadCrash", "TrafficSafety", "TruckCollision"]
---

# ഫുജൈറയിൽ വൻ വാഹനാപകടം; ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു

> **Lead Summary:** **ഫുജൈറ: **യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

## Article Content

**ഫുജൈറ: **യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണമോ മറ്റ് വിശദാംശങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തിന്റെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിശ്ചിത വേഗപരിധി മറികടക്കരുതെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് റോഡ് ഉപയോക്താക്കളോട് അഭ്യർഥിച്ചു.

A major road accident in Fujairah, UAE, involving a truck and several vehicles left multiple people dead and several others injured. The crash occurred early morning near the entrance to Fujairah Emirate on Sheikh Khalifa bin Zayed Road, prompting rescue and traffic control measures.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391277/fujairah-truck-vehicle-collision-deadly-crash)