---
title: "സൗദി പ്രവാസികൾക്ക് യാത്രാതടസ്സം; റിയാദിലേക്കും ദമ്മാമിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി"
english_title: "Air India Cancels Riyadh and Dammam Flights Until November 30"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391540/air-india-cancels-riyadh-dammam-flights"
published_at: "2026-11-14T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7bb0cc9414_air-india-cancels-riyadh-dammam-flights.jpg"
keywords: ["AirIndia", "AirIndiaExpress", "RiyadhFlights", "DammamFlights", "JeddahFlights"]
---

# സൗദി പ്രവാസികൾക്ക് യാത്രാതടസ്സം; റിയാദിലേക്കും ദമ്മാമിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

> **Lead Summary:** റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവിസുകൾ നവംബർ 30 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവിസുകൾ നവംബർ 21 വരെയും റദ്ദാക്കി എന്നാണ് വിമാനക്കമ്പനിയുടെ പുതിയ അറിയിപ്പിൽ പറയുന്നത്.

## Article Content

റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവിസുകൾ നവംബർ 30 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവിസുകൾ നവംബർ 21 വരെയും റദ്ദാക്കി എന്നാണ് വിമാനക്കമ്പനിയുടെ പുതിയ അറിയിപ്പിൽ പറയുന്നത്.

2026 നവംബർ 10നോ അതിന് മുമ്പോ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് മാറ്റാനും റദ്ദാക്കാനും അവസരമുണ്ട്. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് നവംബർ 30 വരെ ടിക്കെറ്റെടുത്ത യാത്രക്കാർക്കും ജിദ്ദയിലേക്ക് നവംബർ 21 വരെയുള്ള യാത്രക്കാർക്കും സൗജന്യമായി യാത്രാ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങാനോ സാധിക്കും.

തീയതി മാറ്റുന്നവർക്ക് സീറ്റുകളുടെ ലഭ്യതക്ക് അനുസരിച്ചായിരിക്കും യാത്ര സാധ്യമാകുക. എയർ ഇന്ത്യ യാത്രക്കാർക്ക് സൗദിയിൽനിന്നോ നിലവിലുള്ള മറ്റേതെങ്കിലും എയർ ഇന്ത്യ സ്റ്റേഷനിൽ നിന്നോ തിരിച്ച് അങ്ങോട്ടോ യാത്ര പുനഃക്രമീകരിക്കാനും അവസരമുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദിയിലെ സർവിസ് നിലവിലുള്ള സ്റ്റേഷനുകൾക്ക് പുറമെ ബഹ്റൈനിലേക്കും തിരിച്ചുമുള്ള യാത്രയും പുനഃക്രമീകരിക്കാം. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് ഡിസംബർ 14 വരെയും ജിദ്ദയിലേക്കുള്ള ടിക്കറ്റുകൾക്ക് ഡിസംബർ അഞ്ചു വരെയും പുതുക്കിയ യാത്രാ തീയതി അനുവദിക്കും.

യാത്രാ തീയതി മാറ്റുന്നതിനും റീഫണ്ടിനുമായി എയർ ഇന്ത്യ യാത്രക്കാർക്ക് +91 11 69329333, +91 11 69329999 എന്നീ നമ്പറുകളിലും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് +91 124 6935600 എന്ന നമ്പറിലും ബന്ധപ്പെടാം. നഗരങ്ങളിലെ ബുക്കിങ് ഓഫിസുകൾ വഴിയും സഹായം തേടാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി.

Air India has cancelled services to and from Riyadh and Dammam until November 30, while Jeddah flights remain suspended until November 21, citing current regional conditions. Passengers who booked tickets on or before November 10 can reschedule or cancel without charges, with refund and rebooking options available through airline helplines and booking offices.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391540/air-india-cancels-riyadh-dammam-flights)