---
title: "'നിയമലംഘനം കണ്ടിട്ടും മിണ്ടാതിരുന്നാൽ കുവൈത്തിൽ തുടരാനാകില്ല'; നാടുകടത്തലും തിരിച്ചുവരവിന് വിലക്കും, മുന്നറിയിപ്പുമായി അധികൃതർ"
english_title: "No Tolerance for Silence on Violations: Kuwait Warns of Deportation and Reentry Ban"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391787/kuwait-deportation-reentry-ban-violations"
published_at: "2026-11-16T09:00:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa794db63a9_kuwait-deportation-reentry-ban-violations.jpg"
keywords: ["KuwaitNews", "Deportation", "ReentryBan", "SecurityAlert"]
---

# 'നിയമലംഘനം കണ്ടിട്ടും മിണ്ടാതിരുന്നാൽ കുവൈത്തിൽ തുടരാനാകില്ല'; നാടുകടത്തലും തിരിച്ചുവരവിന് വിലക്കും, മുന്നറിയിപ്പുമായി അധികൃതർ

> **Lead Summary:** കുവൈത്ത് സിറ്റി: കെട്ടിടങ്ങളിൽ നടക്കുന്ന സംശയാസ്പദവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ അധികൃതരെ അറിയിക്കാത്ത കെയർ ടേക്കർമാർ, സുരക്ഷാ ജീവനക്കാർ എന്നിവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഇവർ കുവൈത്തിലേക്ക് മടങ്ങിവരുന്നതിന് വിലക്കേർപ്പെടുത്തും.

## Article Content

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിൽ നടക്കുന്ന സംശയാസ്പദവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ അധികൃതരെ അറിയിക്കാത്ത കെയർ ടേക്കർമാർ, സുരക്ഷാ ജീവനക്കാർ എന്നിവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഇവർ കുവൈത്തിലേക്ക് മടങ്ങിവരുന്നതിന് വിലക്കേർപ്പെടുത്തും.

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, മേൽനോട്ടത്തിലുള്ള പരിസരങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങളും സംശയാസ്പദമായ പ്രവർത്തനങ്ങളും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക എന്നതും ഇവരുടെ ഉത്തരവാദിത്തമാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇത്തരം പരാതികളിലും വിവരങ്ങളിലും സുരക്ഷാ വിഭാഗം കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

നാടുകടത്തപ്പെടുന്നവരുടെ വിവരങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തമ്മിൽ പങ്കുവയ്ക്കുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനും സുരക്ഷാ സഹകരണ സംവിധാനമുണ്ടെന്നും അധികൃതർ വിശദീകരിച്ചു. ഇതനുസരിച്ച് നാടുകടത്തൽ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ജലീബ് അൽ ഷുയൂഖിൽ നടത്തിയ പരിശോധനയിൽ 14 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. ചൂതാട്ട കേന്ദ്രത്തിൽ നിന്ന് ഇവരെ പിടികൂടിയതെന്നും പ്രതികളെ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ കുവൈത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കും.

Kuwait has warned caretakers and security staff that failing to report suspicious or illegal activity in buildings can lead to deportation and a ban on reentry. Authorities said such information must be passed to the relevant agencies, with GCC-wide security coordination potentially restricting entry to other member states as well.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391787/kuwait-deportation-reentry-ban-violations)