---
title: "പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഒമാനിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍"
english_title: "Public Prosecution Warns Drivers in Oman Ahead of National Day Celebrations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392074/oman-drivers-warning-public-prosecution"
published_at: "2026-11-18T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd19097b573_oman-drivers-warning-public-prosecution.jpg"
keywords: ["OmanTraffic", "PublicProsecution", "NationalDay", "RoadSafety", "TrafficLaw"]
---

# പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഒമാനിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍

> **Lead Summary:** മസ്‌കത്ത്ഒ : മാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും അഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

## Article Content

മസ്‌കത്ത്ഒ : മാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും അഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാഹന അഭ്യാസങ്ങള്‍ക്കായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്ത പൊതുനിരത്തുകളിലും മറ്റ് സ്ഥലങ്ങളിലും ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത് ട്രാഫിക് നിയമത്തിലെ 49(5)-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ആഘോഷങ്ങളുടെ പേരില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തികളില്‍നിന്ന് വാഹനയാത്രക്കാര്‍ വിട്ടുനില്‍ക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ നിയന്ത്രിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകുന്നതിനൊപ്പം പൊതുമുതലിനും സ്വകാര്യ സ്വത്തിനും നാശമുണ്ടാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Oman’s Public Prosecution has warned motorists against dangerous driving and stunts on public roads during the national day celebrations. Offenders may face up to three months in jail, a fine of up to 500 rials, or both under traffic law provisions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392074/oman-drivers-warning-public-prosecution)