---
title: "സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ"
english_title: "IndiGo Cancels Saudi Arabia Flights Until November 30"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392191/indigo-cancels-saudi-flights-until-november-30"
published_at: "2026-11-18T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae31e8e086fe_indigo-saudi-flights-cancelled-november-14.jpg"
keywords: ["IndiGo", "SaudiArabia", "FlightCancellation", "KeralaNews", "TravelUpdate"]
---

# സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ

> **Lead Summary:** സൗദി അറേബ്യ: സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഈ മാസം അവസാനം വരെ നിർത്തിവച്ചിരിക്കുന്നത്.

## Article Content

സൗദി അറേബ്യ: സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഈ മാസം അവസാനം വരെ നിർത്തിവച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇൻഡിഗോ അറിയിച്ചു.

നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നാല് നഗരങ്ങളിലേക്കുമുള്ള നിയന്ത്രണം നവംബർ 30 വരെ നീട്ടുകയായിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വഴി സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സൗദിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്തിരുന്നവർക്ക് പുതിയ അറിയിപ്പുകൾ കാത്തിരിക്കേണ്ടിവരും.

IndiGo has extended the suspension of all flights to and from Saudi Arabia until November 30, citing security concerns. Services to Jeddah, Medina, Riyadh and Dammam have been affected, and passengers are being notified directly through the contact details provided at booking.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392191/indigo-cancels-saudi-flights-until-november-30)