---
title: "ഗ്രിൽഡ് ചിക്കൻ പ്രേമികളേ സൂക്ഷിക്കുക! ചിക്കനൊപ്പം വിളമ്പുന്ന ഈ ഗ്രേവി അപകടകാരിയാകാം; ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്"
english_title: "Dubai Municipality Warns: Grilled Chicken Gravy May Be Hazardous"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392192/dubai-municipality-grilled-chicken-gravy-warning"
published_at: "2026-11-18T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdd7aad1a75_dubai-municipality-grilled-chicken-gravy-warning.jpg"
keywords: ["DubaiMunicipality", "FoodSafety", "GrilledChicken", "FoodPoisoning", "RestaurantSafety"]
---

# ഗ്രിൽഡ് ചിക്കൻ പ്രേമികളേ സൂക്ഷിക്കുക! ചിക്കനൊപ്പം വിളമ്പുന്ന ഈ ഗ്രേവി അപകടകാരിയാകാം; ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

> **Lead Summary:** ദുബായ് : നോണ്‍വെജ് പ്രേമികളുടെ ഇഷ്ടവിഭവമാണ് ഗ്രില്‍ഡ് ചിക്കന്‍. എന്നാല്‍ ഇവ എത്രത്തോളം സേഫാണ്. ഗ്രില്‍ഡ് ചിക്കന്‍ പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് മുന്‍സിപ്പാലിറ്റി.

## Article Content

ദുബായ് : നോണ്‍വെജ് പ്രേമികളുടെ ഇഷ്ടവിഭവമാണ് ഗ്രില്‍ഡ് ചിക്കന്‍. എന്നാല്‍ ഇവ എത്രത്തോളം സേഫാണ്. ഗ്രില്‍ഡ് ചിക്കന്‍ പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് മുന്‍സിപ്പാലിറ്റി.

> നവംബർ 17-ന് നടന്ന 20-ാമത് ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിലെ "ഗ്രിൽ സേഫ്" ഭക്ഷ്യസുരക്ഷാ ക്ലാസ്സിലാണ് ഗ്രില്‍ഡ് ചിക്കനെ കുറിച്ചുള്ള ഗൗരവതരമായ മുന്നറിയിപ്പുകളുള്ളത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രിൻസിപ്പൽ ഫുഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് ബോബി കൃഷ്ണ നയിച്ച ഈ സെഷനിൽ, ഗ്രിൽഡ് ചിക്കനിൽ ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത് എങ്ങനെ തടയാമെന്ന് ഷെഫുമാർക്കും, റസ്റ്റോറന്റ് മാനേജർമാർക്കും, ഭക്ഷ്യസുരക്ഷാ ചുമതലയുള്ളവർക്കും പരിശീലനം നൽകി.

ഗ്രിൽ മെഷീനുകൾക്ക് താഴെ ഇറ്റുവീഴുന്ന കൊഴുപ്പും നീരും ശേഖരിച്ച് ഗ്രേവിയായോ ചട്ണിയായോ വിളമ്പുന്നത് ആരോഗ്യത്തിന് അപകടകരമാണ്. ഇത്തരം ഗ്രേവി വിളമ്പുന്നത് മുനിസിപ്പാലിറ്റി വിലക്കി.

വേവാത്ത കോഴിയിറച്ചിയിൽ നിന്നുള്ള നീര് കലരാൻ സാധ്യതയുള്ളതിനാലും ഇത് ശരിയായ താപനിലയിൽ വേവാത്തതിനാലും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പകുതി വെന്തതോ പൂർണ്ണമായി വെന്തതോ ആയ ചിക്കന് മുകളിലായി വേവാത്ത കോഴികളെ ഗ്രിൽ ചെയ്യാൻ വെക്കരുതെന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി.

വിറ്റുപോകാത്തതോ ബാക്കിയാകുന്നതോ ആയ ചിക്കൻ കഷ്ണങ്ങൾ ഗ്രിൽ മെഷീന്റെ താഴത്തെ ട്രേയിൽ വീണ്ടും ഇട്ടുവെക്കാൻ പാടില്ല. പകരം, അവ കൃത്യമായ താപനില നിയന്ത്രിക്കുന്ന സ്റ്റോറേജ് യൂണിറ്റുകളിലേക്ക് മാറ്റേണ്ടതാണെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു.

ഈ ക്ലാസിലൂടെ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് പങ്കെടുത്ത ഭക്ഷ്യസുരക്ഷാ ക്ലാസ് എന്ന ലോക റെക്കോർഡും ദുബായ് മുന്‍സിപ്പാലിറ്റി നേടി. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, തഗാലോഗ് എന്നീ അഞ്ച് ഭാഷകളിലാണ് പരിശീലനം നൽകിയത്.

Dubai Municipality has warned that gravy or chutney collected from under grill machines and served with grilled chicken can be unsafe. Officials said the liquid may be contaminated with raw chicken juices and could cause serious food poisoning if not properly cooked or stored. The advisory was issued during a food safety session at the Dubai International Food Safety Conference, where staff were also trained on preventing bacterial contamination in grilled chicken.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392192/dubai-municipality-grilled-chicken-gravy-warning)