---
title: "ബഹ്‌റൈനിൽ വിദ്യാർഥികളുടെ ഭക്ഷണരീതികൾക്ക് കർശന നിരീക്ഷണം; സ്കൂൾ കന്റീനുകളിൽ പുതിയ നിയന്ത്രണങ്ങൾക്ക് പാർലമെന്റിന്റെ പച്ചക്കൊടി"
english_title: "Bahrain Parliament Clears Tighter Rules for School Canteens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392269/bahrain-school-canteen-rules"
published_at: "2026-11-19T12:34:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afea00060175_bahrain-school-canteen-rules.jpg"
keywords: ["BahrainParliament", "SchoolCanteens", "HealthyEating", "PublicHealth", "NutritionPolicy"]
---

# ബഹ്‌റൈനിൽ വിദ്യാർഥികളുടെ ഭക്ഷണരീതികൾക്ക് കർശന നിരീക്ഷണം; സ്കൂൾ കന്റീനുകളിൽ പുതിയ നിയന്ത്രണങ്ങൾക്ക് പാർലമെന്റിന്റെ പച്ചക്കൊടി

> **Lead Summary:** മനാമ: സ്കൂൾ കന്റീനുകളിൽ പോഷകസമൃദ്ധമായ ഭക്ഷണം നിർബന്ധമാക്കാനും കുട്ടികളുടെ ഭക്ഷണരീതികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി.

## Article Content

മനാമ: സ്കൂൾ കന്റീനുകളിൽ പോഷകസമൃദ്ധമായ ഭക്ഷണം നിർബന്ധമാക്കാനും കുട്ടികളുടെ ഭക്ഷണരീതികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി.

രാജ്യത്ത് നിലവിൽ ദേശീയ ആരോഗ്യ-വ്യായാമ നയം ഉണ്ടെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം നിലനിൽക്കെയാണ് പാർലമെന്റിന്റെ ഈ നിർണ്ണായക തീരുമാനം.

പാർലമെന്റ് അംഗം ഡോ. മറിയം അൽ ദഈൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ ഭക്ഷ്യോൽപ്പന്നങ്ങളിൽ കൃത്യമായ ലേബലിംഗ് ഉറപ്പാക്കുക, സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണം നൽകുക, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ തടയണമെന്ന് ആവശ്യപ്പെടുന്നു.

അതേസമയം, 2014-ൽ ആരംഭിക്കുകയും 2020 ഫെബ്രുവരിയിൽ പുതുക്കുകയും ചെയ്ത ദേശീയ ഭക്ഷ്യ-കായിക നയത്തിൽ ഇത്തരം നടപടികൾ ഭൂരിഭാഗവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ തടയുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് നിർദ്ദേശത്തിന്റെ വിശദീകരണക്കുറിപ്പിൽ എം.പി. ഡോ. മറിയം അൽ ദഈൻ വ്യക്തമാക്കി.

Bahrain’s parliament has unanimously approved a proposal to tighten oversight of students’ eating habits and make nutritious food mandatory in school canteens. The move seeks to curb lifestyle diseases such as obesity, diabetes and heart disease, even as the health ministry says many of the measures already exist under the national health and exercise policy.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392269/bahrain-school-canteen-rules)