---
title: "രാത്രിയിൽ തനിയെ നടക്കാൻ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം യു.എ.ഇ; ഗാലപ്പ് റിപ്പോർട്ട് പുറത്ത്"
english_title: "UAE Named World’s Safest Country for Walking Alone at Night"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392281/uae-safest-country-walking-alone-night"
published_at: "2026-11-19T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afeac4185c91_uae-safest-country-walking-alone-night.jpg"
keywords: ["UAESafety", "GallupReport", "NightSafety", "GlobalSurvey", "GulfNews"]
---

# രാത്രിയിൽ തനിയെ നടക്കാൻ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം യു.എ.ഇ; ഗാലപ്പ് റിപ്പോർട്ട് പുറത്ത്

> **Lead Summary:** ** **രാത്രി സമയങ്ങളിൽ തനിയെ നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ അന്താരാഷ്ട്ര സർവേ ഏജൻസിയായ 'ഗാലപ്പ്' പുറത്തുവിട്ട 2026-ലെ ആഗോള റിപ്പോർട്ടിലാണ് യു.എ.ഇ. ഈ സുപ്രധാന നേട്ടം കൈവരിച്ചത്.

## Article Content

** **രാത്രി സമയങ്ങളിൽ തനിയെ നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ അന്താരാഷ്ട്ര സർവേ ഏജൻസിയായ 'ഗാലപ്പ്' പുറത്തുവിട്ട 2026-ലെ ആഗോള റിപ്പോർട്ടിലാണ് യു.എ.ഇ. ഈ സുപ്രധാന നേട്ടം കൈവരിച്ചത്.

ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത വിവരങ്ങൾ പ്രകാരം, രാജ്യത്ത് ജീവിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉയർന്ന സുരക്ഷിതത്വബോധമാണ് യു.എ.ഇ. സമ്മാനിക്കുന്നത്. മികച്ച ക്രമസമാധാന പാലനവും ശക്തമായ സുരക്ഷാ സംവിധാനങ്ങളുമാണ് യു.എ.ഇ.യെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്.

സിംഗപ്പൂരിനൊപ്പമാണ് യു.എ.ഇ. ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രാത്രി സമയങ്ങളിൽ തനിയെ നടക്കുമ്പോൾ എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്ന സർവേ ചോദ്യത്തിൽ യു.എ.ഇ.യിലെ 96% മുതിർന്ന ആളുകളും പൂർണമായും സുരക്ഷിതരാണെന്ന് രേഖപ്പെടുത്തി. സിംഗപ്പൂരും 96% മാർക്കോടെ യു.എ.ഇ.ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.

അതുപോലെ സർവേയിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും ഒരേപോലെ 96% സുരക്ഷിതത്വബോധം രേഖപ്പെടുത്തി എന്നത് യു.എ.ഇ.യിലെ സ്ത്രീസുരക്ഷയുടെ വലിയൊരു തെളിവാണ്. സ്വദേശികളിൽ ഇത് 98%-വും വിദേശികളിൽ 96%-വുമാണ്. നിയമപാലന സൂചിക വെച്ച് നോക്കുമ്പോൾ പോലീസിലുള്ള വിശ്വാസം, മോഷണം, ആക്രമണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ സൂചികയിൽ 100-ൽ 95 പോയിന്റ് നേടി സിംഗപ്പൂരിനൊപ്പം യു.എ.ഇ.

ലോകത്ത് മൂന്നാം സ്ഥാനത്താണ്. താജിക്കിസ്ഥാനാണ് 96 പോയിന്റോടെ ഒന്നാമത്. യു.എ.ഇ.യിലെ ജനസംഖ്യയുടെ വെറും 1% ആളുകൾ മാത്രമാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി കുറ്റകൃത്യങ്ങളെയോ സുരക്ഷാ വീഴ്ചകളെയോ കാണുന്നത്. ജനങ്ങളിൽ 32% പേരും തങ്ങളുടെ രാജ്യം യാതൊരുവിധ വലിയ പ്രതിസന്ധികളും നേരിടുന്നില്ല എന്ന് അഭിപ്രായപ്പെട്ടു.

യു.എ.ഇ.ക്ക് പുറമെ സൗദി അറേബ്യ (95% - മൂന്നാം സ്ഥാനം), കുവൈത്ത് (93%), ബഹ്റൈൻ (92%) എന്നീ ഗൾഫ് രാജ്യങ്ങളും രാത്രികാലങ്ങളിൽ നടക്കാൻ ഏറ്റവും സുരക്ഷിതമായ ലോകത്തെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 140-ലധികം രാജ്യങ്ങളിൽ 143,620 ആളുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാലപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

The United Arab Emirates has been ranked the world’s safest country for walking alone at night in Gallup’s 2026 global report, sharing the top spot with Singapore. The survey found that 96% of adults in the UAE feel safe walking alone after dark, highlighting strong law and order and public confidence in security systems.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392281/uae-safest-country-walking-alone-night)