---
title: "യുഎഇ ദേശീയ ദിനം: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി"
english_title: "UAE National Day: Dubai Private Schools, Higher Education Institutions Get Three-Day Holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392301/uae-national-day-dubai-school-holiday"
published_at: "2026-11-19T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afecb44ac96b_uae-national-day-dubai-school-holiday.jpg"
keywords: ["UAE55", "DubaiSchools", "EidAlEtihad", "HigherEducation", "HolidayNotice"]
---

# യുഎഇ ദേശീയ ദിനം: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി

> **Lead Summary:** **ദുബായ്: **യുഎഇയുടെ 55-ാമത് ദേശീയ ദിനമായ 'ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച്' ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച അവധി തീയതികൾ പുറത്തുവിട്ടത്.

## Article Content

**ദുബായ്: **യുഎഇയുടെ 55-ാമത് ദേശീയ ദിനമായ 'ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച്' ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച അവധി തീയതികൾ പുറത്തുവിട്ടത്.

2026 ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. തുടർന്ന് ഡിസംബർ 7 തിങ്കളാഴ്ച സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനവും ക്ലാസുകളും പുനരാരംഭിക്കും.

അതേസമയം, ദുബായിലെ ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്ക് (നഴ്സറികൾ) ഡിസംബർ 2 ബുധൻ, ഡിസംബർ 3 വ്യാഴം എന്നീ രണ്ട് ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യകത പരിഗണിച്ച് ഡിസംബർ 4 വെള്ളിയാഴ്ച പ്രവർത്തിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാവുന്നതാണ്. ഏർലി ചൈൽഡ്ഹുഡ് സെന്ററുകളുടെയും സാധാരണ പ്രവർത്തനം ഡിസംബർ 7 തിങ്കളാഴ്ച പുനരാരംഭിക്കും.

Dubai has announced a three-day official holiday for private schools and higher education institutions on the occasion of the UAE’s 55th National Day, Eid Al Etihad. With the weekend added, students will get a five-day break, and classes will resume on December 7.

Early childhood centres in Dubai will be closed for two days, with the option to operate on Friday, December 4, at each institution’s discretion.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392301/uae-national-day-dubai-school-holiday)