---
title: "'റിയാദിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണശ്രമം'; മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഖ്യസേന, സൗദിയിൽ ജാഗ്രത ശക്തം"
english_title: "Houthi attack intensifies; coalition says 3 missiles intercepted over Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392518/houthi-attack-riyadh-missiles-intercepted"
published_at: "2026-11-21T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00f8d452e87_houthi-attack-riyadh-missiles-intercepted.jpg"
keywords: ["HouthiAttack", "SaudiArabia", "Riyadh", "CoalitionForces", "YemenConflict"]
---

# 'റിയാദിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണശ്രമം'; മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഖ്യസേന, സൗദിയിൽ ജാഗ്രത ശക്തം

> **Lead Summary:** **സൗദി : **സൗദിയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം. റിയാദിൽ 3 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഖ്യസേന സ്ഥിരീകരിച്ചു. യെമനിൽ നിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവരം പുറത്തുവന്നത്.

## Article Content

**സൗദി : **സൗദിയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം. റിയാദിൽ 3 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഖ്യസേന സ്ഥിരീകരിച്ചു. യെമനിൽ നിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവരം പുറത്തുവന്നത്.

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖവും സനയും ആക്രമിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. മറുപടിയായി സൗദിയിലെ ഊർജ കേന്ദ്രങ്ങളും ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തുറമുഖങ്ങളും റിയാദിന്റെ സാമ്പത്തിക കേന്ദ്രവും ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനെ വീണ്ടും ആക്രമിച്ചാൽ ശത്രു എവിടെയായിരുന്നാലും അവിടെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്നും ശത്രുരാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നും ഐ ആർ ജി സി പറഞ്ഞു. ഹൂതികൾക്കെതിരായ സൈനിക നടപടി ശക്തമാക്കുകയാണെന്നും സഖ്യസേന അറിയിച്ചു.

സൗദി അറേബ്യയിലെയും യമനിലെയും സാധാരണ ജനങ്ങളെ സംരക്ഷിക്കാനാണ് പ്രത്യേക സൈനിക നടപടി ആരംഭിച്ചതെന്ന് സഖ്യസേന പറയുന്നു. സന, സഅദ, തായിസ് പ്രവിശ്യകളിലെ സൈനിക ലക്ഷ്യങ്ങൾ തകർക്കാനുള്ള നടപടി തുടരുകയാണ്. അതിനിടെ ഹുദൈദ തുറമുഖത്ത് നിന്ന് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് സഖ്യസേന നിർദേശം നൽകി.

സഖ്യസേന പുറത്തുവിട്ട മാപ്പിൽ അടയാളപ്പെടുത്തിയ ഭാഗത്ത് നിന്ന് മാറിനിൽക്കാനാണ് നിർദേശം. ഈ മേഖലയിൽ ആക്രമണം കൂടുതൽ ശക്തമാക്കുന്നതിന്റെ മുന്നോടിയായാണ് മുന്നറിയിപ്പ് എന്നാണ് സൂചന.

The Saudi-led coalition said it intercepted and destroyed three ballistic missiles aimed at Riyadh in a renewed Houthi attack attempt. The coalition also warned civilians to stay away from marked areas around Hodeidah as tensions with Yemen continue to escalate.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392518/houthi-attack-riyadh-missiles-intercepted)