---
title: "സൗദിയിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 15% മിനിമം നികുതി വരുന്നു; 2027 ജനുവരി മുതൽ പ്രാബല്യത്തിൽ"
english_title: "Saudi Arabia to Impose 15% Minimum Tax on Large Multinationals from 2027"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392593/saudi-15-percent-minimum-tax-multinationals-new"
published_at: "2026-11-21T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0170153d197_WhatsApp_Image_2026-11-21_at_3.46.26_PM.jpeg"
keywords: ["SaudiTax", "MinimumTax", "MultinationalCompanies", "ZATCA", "OECDPillarTwo"]
---

# സൗദിയിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 15% മിനിമം നികുതി വരുന്നു; 2027 ജനുവരി മുതൽ പ്രാബല്യത്തിൽ

> **Lead Summary:** ****റിയാദ്: സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി ഏർപ്പെടുത്താൻ തീരുമാനം. 2027 ജനുവരി 1 മുതലാണ് പുതിയ നികുതി നിയമം പ്രാബല്യത്തിൽ വരികയെന്ന് സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും നികുതി നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ നടപടി.

## Article Content

****റിയാദ്: സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി ഏർപ്പെടുത്താൻ തീരുമാനം. 2027 ജനുവരി 1 മുതലാണ് പുതിയ നികുതി നിയമം പ്രാബല്യത്തിൽ വരികയെന്ന് സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും നികുതി നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ നടപടി.

ആർക്കൊക്കെയാണ് നികുതി ബാധകമാകുക?

കമ്പനികളുടെ മൊത്തം വിറ്റുവരവിനല്ല , മറിച്ച് സൗദി അറേബ്യയിൽനിന്ന് നേടുന്ന ലാഭത്തിനാണ് 15 ശതമാനം നികുതി നൽകേണ്ടത്. നിലവിൽ കമ്പനികൾ അടയ്ക്കുന്ന ഫലപ്രദമായ നികുതി നിരക്ക് 15 ശതമാനത്തിൽ താഴെയാണെങ്കിൽ, ആ കുറവ് നികത്തുന്നതിനുള്ള അധിക നികുതി ഈടാക്കും.

ഒഇസിഡി (OECD), ജി20 (G20) രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച ആഗോള നികുതി കരാറിന്റെ (Pillar Two) ഭാഗമായാണ് സൗദിയുടെ ഈ തീരുമാനം. നികുതി നിരക്ക് കുറഞ്ഞ മറ്റ് രാജ്യങ്ങളിലേക്ക് വൻകിട കമ്പനികൾ തങ്ങളുടെ ലാഭം വകമാറ്റുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ സൗദിയിൽനിന്ന് കമ്പനികൾ നേടുന്ന ലാഭത്തിന്മേലുള്ള നികുതി അവകാശം രാജ്യത്ത് തന്നെ നിലനിർത്താൻ സാധിക്കും.

Saudi Arabia will introduce a 15% domestic minimum top-up tax on large multinational companies from January 1, 2027, the ZATCA said. The measure applies only to qualifying multinational groups with annual revenue of at least 750 million euros and is aimed at aligning tax rules with global standards under the OECD/G20 Pillar Two framework.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392593/saudi-15-percent-minimum-tax-multinationals-new)