---
title: "'കുവൈത്തിൽ പ്രസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു'; 24 മണിക്കൂറിനുള്ളിൽ അമ്മയടക്കം നാലുപേർ പിടിയിൽ"
english_title: "Four Arrested Including Mother in Kuwait Newborn Abandonment Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392631/kuwait-newborn-abandonment-four-arrested"
published_at: "2026-11-21T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01aa3431ca4_kuwait-newborn-abandonment-four-arrested.jpg"
keywords: ["KuwaitNews", "NewbornCase", "MubarakHospital", "CrimeNews", "PravasiNews"]
---

# 'കുവൈത്തിൽ പ്രസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു'; 24 മണിക്കൂറിനുള്ളിൽ അമ്മയടക്കം നാലുപേർ പിടിയിൽ

> **Lead Summary:** കുവൈത്ത് : കുവൈത്തിലെ മുബാറക് അൽ-കബീർ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ, കുഞ്ഞിനെ കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ അമ്മ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് വേഗത്തിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

## Article Content

കുവൈത്ത് : കുവൈത്തിലെ മുബാറക് അൽ-കബീർ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ, കുഞ്ഞിനെ കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ അമ്മ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് വേഗത്തിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറസ്റ്റ് വിവരം അറിയിച്ചത്. കുഞ്ഞിന്റെ മാതാവ് സൗദി യുവതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

അവിഹിത ബന്ധത്തിലുണ്ടായ ഗർഭധാരണമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ആശുപത്രി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതിയെ സഹായിച്ച മൂന്ന് പേരെയും പൊലീസ് പിടികൂടി.

പ്രസവത്തിന് സഹായിച്ച കുവൈത്തി യുവതിയും രണ്ട് ഒമാനി പുരുഷന്മാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. ചോദ്യം ചെയ്യലിൽ നാല് പ്രതികളും കുറ്റം സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി.

തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Kuwaiti authorities arrested four people, including the baby’s mother, within 24 hours of a newborn being abandoned near the entrance of Mubarak Al-Kabeer Hospital. Investigators said the mother, a Saudi woman, admitted to the crime along with three others who allegedly helped her.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392631/kuwait-newborn-abandonment-four-arrested)