---
title: "ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "Malappuram Native Yusuf Ali Dies of Heart Attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392672/malappuram-native-dies-riyadh-heart-attack"
published_at: "2026-11-22T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0260f3c981a_malappuram-native-dies-riyadh-heart-attack.jpg"
keywords: ["SaudiArabia", "Riyadh", "Malappuram", "HeartAttack", "ExpatriateDeath"]
---

# ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. മലപ്പുറം പുല്ലാര വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി ആണ് മരിച്ചത്. റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**റിയാദ്: **കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. മലപ്പുറം പുല്ലാര വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി ആണ് മരിച്ചത്. റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഒരു മാസം മുൻപ് ജോലിക്കിടെ കുഴഞ്ഞുവീഴുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയിൽ തുടരവെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. 25 വർഷത്തിലധികമായി സൗദിയിൽ പ്രവാസിയായിരുന്നു യൂസുഫ് അലി.

മുഹമ്മദ്, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ. മക്കൾ: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്). മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് ഓമച്ചപ്പുഴ, നസീർ കണ്ണീരി എന്നിവരും മക്കളായ നിയാസ്, നവാസ് എന്നിവരും രംഗത്തുണ്ട്.

Yusuf Ali, a native of Pulloor in Malappuram who had been working in Saudi Arabia for more than 25 years, died of a heart attack in Riyadh. He had been under treatment at King Saud General Hospital after suffering a stroke at work a month ago. Efforts are under way to complete legal formalities for his burial in Riyadh.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392672/malappuram-native-dies-riyadh-heart-attack)