---
title: "കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലുമായില്ല; സൗദിയിൽ ട്രാക്ടർ അപകടത്തിൽ പരിക്കേറ്റ പ്രവാസി യുവാവ് മരിച്ചു"
english_title: "Migrant Worker Injured in Saudi Tractor Accident Dies After Four Months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392688/saudi-tractor-accident-migrant-dies"
published_at: "2026-11-22T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b027e468b154_saudi-tractor-accident-migrant-dies.jpg"
keywords: ["SaudiArabia", "TractorAccident", "MigrantWorker", "TamilNadu", "AlKharj"]
---

# കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലുമായില്ല; സൗദിയിൽ ട്രാക്ടർ അപകടത്തിൽ പരിക്കേറ്റ പ്രവാസി യുവാവ് മരിച്ചു

> **Lead Summary:** **റിയാദ്: **കൃഷിയിടത്തിലെ ജോലിക്കിടെയുണ്ടായ ട്രാക്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ ആണ് അൽഖർജിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.

## Article Content

**റിയാദ്: **കൃഷിയിടത്തിലെ ജോലിക്കിടെയുണ്ടായ ട്രാക്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ ആണ് അൽഖർജിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.

കൃഷിയിടത്തിലെ സ്ഥിരം ട്രാക്ടർ ഡ്രൈവറായിരുന്ന സഹപ്രവർത്തകൻ അവധിക്ക് നാട്ടിൽ പോയതിനെത്തുടർന്നാണ് ധർമ്മദുരൈ വാഹനം ഓടിക്കാൻ ശ്രമിച്ചത്. വാഹനത്തിൽ കയറാതെ പുറത്തുനിന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് മുന്നോട്ടു കുതിച്ച ട്രാക്ടറിനടിയിലേക്ക് ധർമ്മദുരൈ വീണു.

തലയിലൂടെ ട്രാക്ടർ കയറിയിറങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് മികച്ച ജീവിതം സ്വപ്നം കണ്ട് ധർമ്മദുരൈ പ്രവാസലോകത്തേക്ക് എത്തിയത്.

ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും സാധിക്കാതെയാണ് ധർമ്മദുരൈയുടെ ദാരുണാന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Dharmadurai, a 27-year-old Tamil Nadu native working in Al Kharj, Saudi Arabia, died after battling injuries from a tractor accident for four months. He had been hospitalized in intensive care after the vehicle ran over his head while he was trying to start it from outside.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392688/saudi-tractor-accident-migrant-dies)