---
title: "ഒമാനിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ച് വൻ അപകടം; നാല് മരണം, 17 പേർക്ക് പരിക്ക്"
english_title: "Bus and Two Trucks Collide in Oman; Four Dead, 17 Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392844/oman-bus-truck-collision-four-dead"
published_at: "2026-11-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03fc8620ce3_oman-bus-truck-collision-four-dead.jpg"
keywords: ["OmanAccident", "RoadCrash", "BusCollision", "TruckAccident", "TrafficSafety"]
---

# ഒമാനിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ച് വൻ അപകടം; നാല് മരണം, 17 പേർക്ക് പരിക്ക്

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലായിരുന്നു ദാരുണമായ അപകടമുണ്ടായത്.

## Article Content

**മസ്‌കത്ത്: **ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലായിരുന്നു ദാരുണമായ അപകടമുണ്ടായത്.

രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ 36 യാത്രക്കാരുമായി എത്തിയ ബസ് ഇവയിലൊരു ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവിവരം അറിഞ്ഞയുടൻ റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

A major road accident on Oman’s Haima-Thumrait route left four people dead and 17 injured after a bus collided with two trucks early on Sunday. Authorities rushed to the scene, carried out rescue operations, and shifted the injured to hospitals in Haima, Nizwa and Adam.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392844/oman-bus-truck-collision-four-dead)