---
title: "ഒമാനിൽ സ്കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് അപകടം;15 പേർക്ക് പരിക്ക്"
english_title: "School Bus Collides With Another Vehicle in Oman, 15 Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392994/oman-school-bus-collision-15-injured"
published_at: "2026-11-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05596b197ee_oman-school-bus-collision-15-injured.jpg"
keywords: ["OmanAccident", "SchoolBus", "RoadSafety", "RoyalOmanPolice"]
---

# ഒമാനിൽ സ്കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് അപകടം;15 പേർക്ക് പരിക്ക്

> **Lead Summary:** മസ്കത്ത്: ഒമാനിലെ സീബ് വിലായത്തിലെ അൽ മഅ്ബീലയിൽ സ്കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

## Article Content

മസ്കത്ത്: ഒമാനിലെ സീബ് വിലായത്തിലെ അൽ മഅ്ബീലയിൽ സ്കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ ഉടൻ എമർജൻസി സംഘം സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. തുടർചികിത്സയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

A school bus collided with another vehicle in Al Maabela, Seeb Wilayat, Oman, leaving 15 people injured, according to the Royal Oman Police. Emergency teams reached the scene promptly and provided first aid before shifting the injured to a hospital for further treatment.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392994/oman-school-bus-collision-15-injured)