---
title: "അവധി ദിനത്തിലെ ജോലി വെറുതെയാകില്ല; അധിക വേതനമോ പകരം അവധിയോ ഉറപ്പാക്കണം - അവകാശങ്ങൾ ഓർമിപ്പിച്ച് ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്"
english_title: "Overtime or Compensatory Leave Must Be Ensured for Holiday Work, Says Oman Workers Federation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393106/oman-holiday-work-extra-pay-leave"
published_at: "2026-11-25T12:14:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0684cbba8ab_oman-holiday-work-extra-pay-leave.jpg"
keywords: ["OmanWorkers", "HolidayPay", "LaborRights", "PrivateSector", "CompensatoryLeave"]
---

# അവധി ദിനത്തിലെ ജോലി വെറുതെയാകില്ല; അധിക വേതനമോ പകരം അവധിയോ ഉറപ്പാക്കണം - അവകാശങ്ങൾ ഓർമിപ്പിച്ച് ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്

> **Lead Summary:** മസ്‌കത്ത്: ഒമാനിൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അധിക വേതനത്തിനോ പകരം അവധിക്കോ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് വ്യക്തമാക്കി.

## Article Content

മസ്‌കത്ത്: ഒമാനിൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അധിക വേതനത്തിനോ പകരം അവധിക്കോ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് വ്യക്തമാക്കി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരം ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ഓരോ ദിവസത്തിനും സാധാരണ ദിവസ വേതനത്തിന് പുറമെ അടിസ്ഥാന ദിവസ വേതനത്തിന്റെ 100 ശതമാനത്തിന് തുല്യമായ അധിക തുക തൊഴിലുടമ നൽകണം. പകരം, ജോലി ചെയ്ത ഓരോ ദിവസത്തിനും ഒരു ദിവസം വീതം നഷ്ടപരിഹാര അവധിയും അനുവദിക്കാം.

ഔദ്യോഗിക അവധി ദിവസങ്ങളിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങണമെന്നും ഫെഡറേഷൻ ഓർമിപ്പിച്ചു. നിയമത്തിലെ ആർട്ടിക്കിൾ 79 പ്രകാരം ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകേണ്ടതില്ലെങ്കിലും ജീവനക്കാർക്ക് നിയമാനുസൃതമായ മുഴുവൻ വേതനത്തിനും അർഹതയുണ്ട്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചട്ടങ്ങൾ സംബന്ധിച്ച മാതൃകാ ചട്ടങ്ങളിലെ ആർട്ടിക്കിൾ 56 പ്രകാരം പ്രവർത്തനപരമായ ആവശ്യങ്ങൾ മൂലം ഔദ്യോഗിക അവധി ദിവസങ്ങളിൽ ജീവനക്കാരുടെ സേവനം ആവശ്യമാണെങ്കിൽ അവധിക്ക് മുമ്പ് രേഖാമൂലം അറിയിപ്പ് നൽകണമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

Oman’s General Federation of Workers has reminded private-sector employees that working on official holidays entitles them to either extra pay or compensatory leave. It also said employers must obtain workers’ consent in advance and provide written notice before scheduling holiday duty.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393106/oman-holiday-work-extra-pay-leave)