---
title: "സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; ഒരാള്‍ മരിച്ചു, ശക്തമായി തിരിച്ചടിച്ച് സഖ്യസേന"
english_title: "Jizan Attack: Nepali Worker Killed in Houthi Strike"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393398/jizan-attack-houthi-strike-nepali-killed-new"
published_at: "2026-11-27T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0917e37d360_jizan-attack-houthi-strike-nepali-killed-new.jpg"
keywords: ["HouthiAttack", "SaudiArabia", "Jizan", "Aramco", "YemenConflict"]
---

# സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; ഒരാള്‍ മരിച്ചു, ശക്തമായി തിരിച്ചടിച്ച് സഖ്യസേന

> **Lead Summary:** ** **സൗദി അറേബ്യയിലെ ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ ഒരാള്‍ മരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ റിഫൈനറിയില്‍ തീപിടുത്തവും ഉണ്ടായി.

## Article Content

** **സൗദി അറേബ്യയിലെ ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ ഒരാള്‍ മരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ റിഫൈനറിയില്‍ തീപിടുത്തവും ഉണ്ടായി.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എണ്ണ ശുദ്ധീകരണശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഊര്‍ജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു.

ആക്രമണം നടന്ന ഉടന്‍ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. അതേസമയം, തെക്കന്‍ മേഖലയിലേക്ക് ഇന്ന് രാവിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേനയും അറിയിച്ചു.

ഹൂതികളുടെ സൈനിക ശേഷി ലക്ഷ്യമിട്ട് 500-ഓളം ആക്രമണങ്ങള്‍ നടത്തിയതായാണ് സഖ്യസേനയുടെ വിശദീകരണം. സന, ഹൊദൈദ, സഅദ എന്നീ മേഖലകളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഹൂതികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ആക്രമണം നടത്തിയ ഹൂതികളുടെ മിസൈല്‍ ലോഞ്ചറും സഖ്യസേന തകര്‍ത്തു.

A Nepali national was killed in a Houthi attack on an Aramco oil refinery in Jizan, Saudi Arabia, while several others from different countries were injured. The strike also triggered a fire at the refinery, which was later brought under control, and some operations were temporarily suspended.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393398/jizan-attack-houthi-strike-nepali-killed-new)