---
title: "പുതിയ ജോലിയുടെ പ്രതീക്ഷകളുമായി ഒമാനിലേക്ക് പോയി, മടക്കയാത്രയിൽ പൊലിഞ്ഞു ജീവൻ; സങ്കീർത്തയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ ശ്രമം"
english_title: "Sangeertha’s Body to Be Repatriated Today After Oman Trip Ends in Tragedy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393422/sangeertha-body-repatriation-oman-tragedy"
published_at: "2026-11-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0934995a256_sangeertha-body-repatriation-oman-tragedy.jpg"
keywords: ["OmanAccident", "RasAlKhaimah", "KeralaDiaspora", "Repatriation"]
---

# പുതിയ ജോലിയുടെ പ്രതീക്ഷകളുമായി ഒമാനിലേക്ക് പോയി, മടക്കയാത്രയിൽ പൊലിഞ്ഞു ജീവൻ; സങ്കീർത്തയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ ശ്രമം

> **Lead Summary:** ദുബായ്: റാസൽഖൈമ ബസ് അപകടത്തിൽ മരിച്ച തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ ശ്രമം.

## Article Content

ദുബായ്: റാസൽഖൈമ ബസ് അപകടത്തിൽ മരിച്ച തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ ശ്രമം.

ദൈദ് ആശുപത്രിയിൽനിന്ന് ഇന്നലെ രാത്രി മൃതദേഹം ദുബായ് മുഹൈസിനയിലെ എംബാമിങ് സെന്ററിലെത്തിച്ചു. പാസ്പോർട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പുലർച്ചെ ദുബായ്–കണ്ണൂർ വിമാനത്തിൽ അയയ്ക്കാനാണ് ശ്രമം.

ഇതു സാധിച്ചില്ലെങ്കിൽ ദുബായിൽനിന്നോ ഷാർജയിൽ നിന്നോ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കൊണ്ടുപോകാനും ആലോചനയുണ്ട്.

കംപ്യൂട്ടർ സയൻസ് എൻജിനീയറായ സങ്കീർത്ത ദുബായിൽ ജോലി ചെയ്യുകയായിരുന്നു. മറൈൻ മേഖലയിൽ പുതിയ ജോലി ലഭിച്ചതിനെത്തുടർന്ന് അതിൽ പ്രവേശിക്കാനുള്ള വീസ നടപടികൾക്കായി ഒമാനിൽ പോയി മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

മറ്റു മലയാളികളുടേത് ഉൾപ്പെടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ നടപടിക്രമങ്ങൾ ഇന്നു തന്നെ പൂർത്തിയാക്കി നാട്ടിലെത്തിനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Sangeertha Suresh, a 26-year-old native of Pannyanur in Thalassery, died in the Ras Al Khaimah bus accident while returning from Oman after visa-related travel for a new marine-sector job. Efforts are under way to complete formalities and fly her body to her hometown today, with alternate routes via Dubai, Sharjah or Kozhikode under consideration if needed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393422/sangeertha-body-repatriation-oman-tragedy)