---
title: "കുവൈത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്! അഹമ്മദി ഗവർണറേറ്റിൽ പിടിയിലായത് 53 നിയമലംഘകർ"
english_title: "53 Violators Detained in Ahmadi Security Sweep"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393460/ahmadi-security-sweep-53-violators-detained-new"
published_at: "2026-11-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b096bf4ca84c_ahmadi-security-sweep-53-violators-detained-new.jpg"
keywords: ["KuwaitNews", "AhmadiGovernorate", "SecurityCheck", "InteriorMinistry", "ExpatNews", "SecuritySweep", "ResidencyViolations", "DrugOffenses"]
---

# കുവൈത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്! അഹമ്മദി ഗവർണറേറ്റിൽ പിടിയിലായത് 53 നിയമലംഘകർ

> **Lead Summary:** ** **കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 53 നിയമലംഘകർ പിടിയിലായി. താമസനിയമം ലംഘിച്ചവരും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുമാണ് പിടിയിലായവരിൽ കൂടുതലും.

## Article Content

** **കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 53 നിയമലംഘകർ പിടിയിലായി. താമസനിയമം ലംഘിച്ചവരും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുമാണ് പിടിയിലായവരിൽ കൂടുതലും.

അഹമ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പരിശോധന. വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവരെയും താമസ, തൊഴിൽ നിയമലംഘകരെയും കണ്ടെത്താനായി പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിച്ചിരുന്നു.

പരിശോധനയിൽ താമസാനുമതി കാലാവധി കഴിഞ്ഞ 19 പേർ, ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ട 17 പേർ, മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പേർ, ലഹരിയുടെ സ്വാധീനത്തിലായിരുന്ന മൂന്ന് പേർ എന്നിവരാണ് പിടിയിലായത്. അനധികൃതമായി ജോലി ചെയ്ത മൂന്ന് പേരും ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്ന രണ്ട് പേരും വിസ കാലാവധി കഴിഞ്ഞ രണ്ട് പേരും പിടിയിലായി.

മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവ് നിലവിലുള്ള ഒരാളെയും കണ്ടെത്തി. കൂടാതെ പൊലീസ് അന്വേഷിച്ചിരുന്ന ഒരു വാഹനവും പിടിച്ചെടുത്തു. ഇതുൾപ്പെടെ ആകെ 53 നടപടികളാണ് പരിശോധനയിൽ രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലീസ് പട്രോളിങ്ങും ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Kuwaiti authorities detained 53 violators during a security inspection in Ahmadi Governorate, targeting residency, labor and drug-related offenses. The operation also led to the arrest of wanted individuals and the seizure of a vehicle, officials said.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393460/ahmadi-security-sweep-53-violators-detained-new)