---
title: "കടൽത്തീരങ്ങളിലേക്ക് വീണ്ടും സഞ്ചാരികൾക്ക് സ്വാഗതം; എണ്ണച്ചോർച്ചയെ തുടർന്ന് അടച്ചിട്ട റാസൽഖൈമയിലെ മുഴുവൻ ഹോട്ടൽ ബീച്ചുകളും തുറന്നതായി അധികൃതർ"
english_title: "All Hotel Beaches in Ras Al Khaimah Reopen After Oil Spill Closure"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393517/ras-al-khaimah-hotel-beaches-reopen"
published_at: "2026-11-28T08:45:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a483559938_ras-al-khaimah-hotel-beaches-reopen.jpg"
keywords: ["RasAlKhaimah", "OilSpill", "HotelBeaches", "Tourism", "UAE"]
---

# കടൽത്തീരങ്ങളിലേക്ക് വീണ്ടും സഞ്ചാരികൾക്ക് സ്വാഗതം; എണ്ണച്ചോർച്ചയെ തുടർന്ന് അടച്ചിട്ട റാസൽഖൈമയിലെ മുഴുവൻ ഹോട്ടൽ ബീച്ചുകളും തുറന്നതായി അധികൃതർ

> **Lead Summary:** റാസൽഖൈമ: എണ്ണച്ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ എല്ലാ ഹോട്ടൽ ബീച്ചുകളും സന്ദർശകർക്കായി വീണ്ടും തുറന്നു. എമിറേറ്റിലെ പൊതുസേവന വകുപ്പാണ് ഹോട്ടൽ ബീച്ചുകൾ തുറന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

## Article Content

റാസൽഖൈമ: എണ്ണച്ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ എല്ലാ ഹോട്ടൽ ബീച്ചുകളും സന്ദർശകർക്കായി വീണ്ടും തുറന്നു. എമിറേറ്റിലെ പൊതുസേവന വകുപ്പാണ് ഹോട്ടൽ ബീച്ചുകൾ തുറന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന നിബന്ധനകളും മാർഗനിർദേശങ്ങളും സന്ദർശകർ കർശനമായി പാലിക്കണമെന്ന് വകുപ്പ് അഭ്യർഥിച്ചു.

ഒക്ടോബർ 23ന് ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപം ഒരു ടാങ്കറിൽ നിന്ന് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഒക്ടോബർ 24 മുതലാണ് റാസ് അൽ ഖൈമയിലെ മുഴുവൻ ബീച്ചുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചത്.

ഈ മാസം ആദ്യം എമിറേറ്റിലെ പ്രധാന പൊതു ബീച്ചുകളും റിസോർട്ട് ബീച്ചുകളും ഉൾപ്പെടെ ഏഴ് ബീച്ചുകൾ തുറന്നുകൊടുത്തിരുന്നു.

ഫ്ലെമിംഗോ ബീച്ച്, ദഹാൻ ബീച്ച്, അൽ മെയ്രീദ് ബീച്ച്, അൽ റാംസ് കോർണിഷ് എന്നിവയ്‌ക്കൊപ്പം അനന്താര മിന അൽ അറബ് റിസോർട്ട്, ഇന്‍റർകോണ്ടിനെന്‍റൽ മിന അൽ അറബ് റിസോർട്ട് ആൻഡ് സ്പാ, ദി കോവ് റൊട്ടാന റിസോർട്ട് എന്നിവയുടെ ബീച്ചുകളുമാണ് നേരത്തെ തുറന്നത്.

Ras Al Khaimah has reopened all hotel beaches that were temporarily closed after an oil spill. Authorities urged visitors to follow safety rules and official guidelines to ensure public safety.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393517/ras-al-khaimah-hotel-beaches-reopen)