---
title: "സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം; ഹൂതി ആക്രമണത്തെ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം"
english_title: "Qatar Condemns Houthi Attack on Saudi Refinery, Calls It a Violation of Sovereignty"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393592/qatar-condemns-houthi-attack-on-saudi-refinery"
published_at: "2026-11-28T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aaecedf9d5_qatar-condemns-houthi-attack-on-saudi-refinery.jpg"
keywords: ["QatarForeignMinistry", "SaudiArabia", "HouthiAttack", "EnergySecurity", "GulfDiplomacy"]
---

# സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം; ഹൂതി ആക്രമണത്തെ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം

> **Lead Summary:** **ദോഹ: **സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

## Article Content

**ദോഹ: **സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയ്ക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.

Qatar has strongly condemned the Houthi attack on an oil refinery in Saudi Arabia’s Jizan region, calling it a violation of Saudi sovereignty and international law. The ministry warned that such attacks could disrupt global energy supplies and expressed full solidarity with Saudi Arabia.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393592/qatar-condemns-houthi-attack-on-saudi-refinery)