---
title: "ആരും നിയമത്തിന് അതീതരല്ല; കുവൈത്തിൽ മയക്കുമരുന്ന് കേസിൽ ഭരണകുടുംബാംഗം അടക്കം രണ്ട് പേർ പിടിയിൽ"
english_title: "Kuwait Drug Bust: Two Arrested, Including a Member of the Ruling Family"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393598/kuwait-drug-bust-two-arrested-ruling-family-new"
published_at: "2026-11-28T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0abe4a51672_kuwait-drug-bust-two-arrested-ruling-family-new.jpg"
keywords: ["KuwaitNews", "DrugBust", "MiddleEastNews", "InteriorMinistry", "PravasiNews", "PublicProsecution", "RulingFamily"]
---

# ആരും നിയമത്തിന് അതീതരല്ല; കുവൈത്തിൽ മയക്കുമരുന്ന് കേസിൽ ഭരണകുടുംബാംഗം അടക്കം രണ്ട് പേർ പിടിയിൽ

> **Lead Summary:** ** **കുവൈത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരംഗം ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് ഹാഷിഷ്, ഷാബു ഉൾപ്പെടെ വലിയ തോതിൽ ലഹരിമരുന്നുകളും ലഹരി ഗുളികകളും പണവും പിടിച്ചെടുത്തു.

## Article Content

** **കുവൈത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരംഗം ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് ഹാഷിഷ്, ഷാബു ഉൾപ്പെടെ വലിയ തോതിൽ ലഹരിമരുന്നുകളും ലഹരി ഗുളികകളും പണവും പിടിച്ചെടുത്തു.

പരിശോധനയിൽ 1.2 കിലോഗ്രാം ഹാഷിഷ്, 262 ലിറിക്ക ക്യാപ്‌സൂളുകൾ, 200 ട്രമഡോൾ ഗുളികകൾ, 100 സാനാക്സ് ഗുളികകൾ, മയക്കുമരുന്ന് അടങ്ങിയതായി സംശയിക്കുന്ന 38 ഗുളികകൾ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള നാല് ത്രാസുകൾ എന്നിവയാണ് കണ്ടെത്തിയത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന്റെ മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

പദവിയോ സാമൂഹിക സ്ഥാനമോ നോക്കാതെ എല്ലാവർക്കും നിയമം ഒരുപോലെയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആർക്കും പ്രത്യേക പരിഗണനയോ ഇളവുകളോ നൽകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ആരും നിയമത്തിന് അതീതരല്ലെന്നും നിയമം വിവേചനമില്ലാതെ എല്ലാവർക്കും ബാധകമാണെന്നും മന്ത്രാലയം വീണ്ടും ആവർത്തിച്ചു. കുവൈത്തിൽ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ് നടന്നത്.

Kuwait’s Interior Ministry said two people, including a member of the ruling family, were arrested in a drug-related case. Authorities seized hashish, pills, cash and drug-related equipment, and said the case is being referred to the Public Prosecution.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393598/kuwait-drug-bust-two-arrested-ruling-family-new)