---
title: "വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍"
english_title: "Drugs worth over Rs 1 crore smuggled; Expatriate arrested at airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/39503/drugs-worth-over-rs-1-crore-smuggled-expatriate-arrested-at-airport"
published_at: "2022-04-26T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626811195b841_arrest.jpg"
keywords: []
---

# വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

> **Lead Summary:** സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്.

## Article Content

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്.

ഇവയ്‍ക്ക് 300 ഗ്രാം ഭാരമുണ്ടായിരുന്നു. അധികൃതര്‍ ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നീട് പുറത്തെടുക്കാവുന്ന തരത്തില്‍ സജ്ജമാക്കിയ മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു.

പണം വാങ്ങി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുക മാത്രമായിരുന്നു ഇയാളുടെ ഉത്തരവാദിത്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പിന്നീട് ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/39503/drugs-worth-over-rs-1-crore-smuggled-expatriate-arrested-at-airport)