കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി കുവൈത്ത്

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി കുവൈത്ത്
Apr 28, 2022 04:44 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : അവശേഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളും നീക്കി കുവൈത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

രാജ്യത്ത് കൊവിഡ് രോഗബാധ ഏതാണ്ട് പൂര്‍ണമായി നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‍ക് ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശന അനുമതിയുണ്ടാവും.

ഇതിന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയില്ല. പിസിആര്‍ പരിശോധനയും ആവശ്യമില്ല. വാക്സിനെടുക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു.

കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ പോലും ക്വാറന്റീന്‍ ആവശ്യമില്ല. സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ രോഗിയുമായി അവസാനം സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസത്തേക്ക് മാസ്‍ക് ധരിക്കണം.

ഈ 14 ദിവസത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാല്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്നുമാണ് പുതിയ നിര്‍ദേശം. രോഗം സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ച് വീട്ടില്‍ അഞ്ച് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിസിആര്‍ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. കായിക പ്രേമികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇവിടെയും വാക്സിനേഷന്‍ നില പരിഗണിക്കില്ല.

ഷ്ലോനിക് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉപയോഗം പോസിറ്റീവ് കേസുകളുടെ ഫോളോ അപ്പിന് മാത്രമാക്കി ചുരുക്കും. ആരാധനാലയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്ക് ധരിക്കുകയും അവരവര്‍ക്ക് ആവശ്യമായ വിരിപ്പ് സ്വന്തമായി കൊണ്ടുവരികയും വേണം.

മറ്റ് ശ്വാസകോശ രോഗങ്ങളുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. പുതിയ ഇളവുകള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരത്തെ പുറത്തിറക്കിയ വിവിധ ഉത്തരവുകള്‍ റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്.

Kuwait lifts covid restrictions

Next TV

Related Stories
#blessy |ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

Apr 18, 2024 04:40 PM

#blessy |ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

അബ്ദുല്‍ റഹീമിന്‍റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍...

Read More >>
#Mammootty  |വേദന, പരമാവധി സുരക്ഷിതരായിരിക്കൂ; മഴക്കെടുതിയിൽ വലയുന്ന ​ഗൾഫ് നാടുകളെ ഓർത്ത് മമ്മൂട്ടി

Apr 18, 2024 03:59 PM

#Mammootty |വേദന, പരമാവധി സുരക്ഷിതരായിരിക്കൂ; മഴക്കെടുതിയിൽ വലയുന്ന ​ഗൾഫ് നാടുകളെ ഓർത്ത് മമ്മൂട്ടി

നിലവിൽ മഴക്കെടുതിയിൽ നിന്നും കരകയറി വരികയാണ് ഇവടുത്തെ ജനങ്ങൾ. വിമാന സർവീസുകൾ ഇതുവരെയും സാധാരണ​ഗതിയിൽ...

Read More >>
#death |  കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

Apr 18, 2024 03:19 PM

#death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

പരേതനായ മുഹമ്മദ്‌ അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുൽ ഒഹാബ്(40) ദുബൈയിൽ...

Read More >>
#rain |പെയ്തൊഴിഞ്ഞ പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; മലയാളികൾക്കടക്കം കോടികളുടെ നഷ്ടം

Apr 18, 2024 10:17 AM

#rain |പെയ്തൊഴിഞ്ഞ പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; മലയാളികൾക്കടക്കം കോടികളുടെ നഷ്ടം

റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്....

Read More >>
#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

Apr 18, 2024 06:47 AM

#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ...

Read More >>
Top Stories










News Roundup