---
title: "സൗദിയിൽ അപ്രതീക്ഷിത പൊടിക്കാറ്റ്; റോഡ് ഗതാഗതത്തെ ബാധിച്ചു"
english_title: "Unexpected dust storm in Saudi; Road traffic was affected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/39815/unexpected-dust-storm-in-saudi-road-traffic-was-affected"
published_at: "2022-04-28T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a8b1b6e3c0_dust wind.jpg"
keywords: []
---

# സൗദിയിൽ അപ്രതീക്ഷിത പൊടിക്കാറ്റ്; റോഡ് ഗതാഗതത്തെ ബാധിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ യാംബുവിലുണ്ടായ അപ്രതീക്ഷിത പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ ബാധിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് യാംബു റോയല്‍ കമ്മീഷന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ യാംബുവിലുണ്ടായ അപ്രതീക്ഷിത പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ ബാധിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് യാംബു റോയല്‍ കമ്മീഷന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്.

വാഹനങ്ങളും മറ്റും പൊടിപടലങ്ങളില്‍ മുങ്ങിയിരുന്നു. യാംബു-ജിദ്ദ ഹൈവേയില്‍ അന്തരീക്ഷം ചുവന്ന് ഇരുട്ടി. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം മന്ദഗതിയിലായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോയല്‍ കമ്മീഷന്‍ മേഖലയില്‍ കാറ്റ് ശക്തി പ്രാപിച്ചിരുന്നു. എന്നാല്‍ യാംബു ടൗണില്‍ കാറ്റ് നേരിയ തോതിലാണ് വീശിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/39815/unexpected-dust-storm-in-saudi-road-traffic-was-affected)