ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു
Oct 7, 2021 08:29 PM | By Anjana Shaji

ദുബൈ : ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു.

സംഘാടകരായ ദ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യുഗന്‍ ഇവന്റ്‌സും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.

ദുബൈ അല്‍ ഹബ് തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയില്‍ നവംബര്‍ ഏഴിനാണ് മത്സരം നടക്കുക. യുഎഇയില്‍ നിന്നുള്ള 18നും 28നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒക്ടോബര്‍ 15ന് അല്‍ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്റ്റിങില്‍ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 20ന് പ്രഖ്യാപിക്കും. ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫോട്ടോഷൂട്ട്, റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട്, പാനല്‍ ഇന്റര്‍വ്യൂ എന്നിവ ഒക്ടോബര്‍ 20നും 30നും ഇടയില്‍ നടക്കും.

നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാം.

ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്‌സ്. മിസ് യൂണിവേഴ്‌സിന്റെ 2020 പതിപ്പ് ഈ വര്‍ഷം മേയില്‍ യുഎസിലെ ഫ്‌ലോറിഡയിലാണ് നടന്നത്. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മേസയാണ് നിലവിലെ കിരീടാവകാശി.

Dubai is set to host the first Miss Universe UAE pageant

Next TV

Related Stories
രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

Oct 13, 2021 08:03 PM

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ്...

Read More >>
ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

Oct 11, 2021 09:59 AM

ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ...

Read More >>
ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

Oct 10, 2021 07:41 AM

ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

എക്സ്പോ വേദിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ദുബായ് മെട്രോയുടെ ഏഴ് സ്റ്റേഷനുകളുടെ പ്രവർത്തനമികവിന് ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ്...

Read More >>
പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

Oct 8, 2021 08:29 PM

പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട്...

Read More >>
ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

Oct 7, 2021 11:05 PM

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ്...

Read More >>
വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു

Oct 6, 2021 11:25 PM

വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു

വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു...

Read More >>
Top Stories