പ്രവാസി മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു
May 1, 2022 08:25 PM | By Vyshnavy Rajan

മസ്‌കത്ത് : യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു.

അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായയിരുന്നു അപകടം. ദുബൈയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഷീബയും കുടുംബവും പെരുന്നാള്‍ അവധി ചെലവഴിക്കുന്നതിനായി ദുബൈയില്‍നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണ് ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മതാവ്: മറിയാമ്മ. അപകടത്തിൽപ്പെട്ട നാലു പേരെ നിസ്വ ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയിട്ടുണ്ട്.

നിസാര പരിക്കുകളുള്ള മൂന്ന് പേർ ഹൈമ ഹോസ്പിറ്റലിലാണുള്ളത്. സലാലയിൽ ഖാബൂസ് ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന മാത്യു ഡാനിയലിൻ്റെ സഹോദര പുത്രിയാണ് മരണപ്പെട്ട ഷീബാ മേരി തോമസ്.

മൃതദേഹം മസ്കറ്റിൽ എത്തിച്ച ശേഷം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനാണ് പരിശ്രമിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Expatriate Malayalee nurse dies in road accident

Next TV

Related Stories
#holyday |കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക്​ നാളെയും അവധി

Apr 16, 2024 03:56 PM

#holyday |കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക്​ നാളെയും അവധി

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും....

Read More >>
#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം

Apr 16, 2024 02:34 PM

#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം

പു​റം ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളോട്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ദു​ർ​ഘ​ട​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം...

Read More >>
#death |മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Apr 16, 2024 12:05 PM

#death |മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ സ്വ​ദേ​ശി ഒ​ന്ത​ത്ത് ച​ന്ദ്ര​ൻ (58) ആ​ലെ പു​തി​യോ​ട്ടി​ൽ, ക​ട​വ​ത്തു​വ​യ​ൽ)...

Read More >>
#Heavyrain |യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്

Apr 16, 2024 11:22 AM

#Heavyrain |യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്

തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയും ഇടിയും...

Read More >>
#death |  കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

Apr 16, 2024 08:25 AM

#death | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#tunnel|ദുബൈയിൽ 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽപാത

Apr 16, 2024 07:47 AM

#tunnel|ദുബൈയിൽ 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽപാത

അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​ന്​ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത...

Read More >>
Top Stories