---
title: "ഒമാനില്‍ വർക്ക് ഷോപ്പില്‍ തീപിടിത്തം"
english_title: "Workshop fire in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/40847/workshop-fire-in-oman"
published_at: "2022-05-04T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272bef3a5ffc_Untitled-1.jpg"
keywords: []
---

# ഒമാനില്‍ വർക്ക് ഷോപ്പില്‍ തീപിടിത്തം

> **Lead Summary:** **മസ്കറ്റ് : **ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വർക്ക് ഷോപ്പില്‍ തീപിടിത്തം.

## Article Content

**മസ്കറ്റ് : **ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വർക്ക് ഷോപ്പില്‍ തീപിടിത്തം.

സീബ് വിലായത്തിലെ തെക്കൻ മബേല പ്രദേശത്തുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു വന്നിരുന്ന ഒരു വർക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആളപായമോ മറ്റു അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/40847/workshop-fire-in-oman)