---
title: "230 നിരോധിത ​ഗുളികകളുമായി പ്രവാസി വിമാനത്താവളത്തിൽ അറസ്റ്റിലായി"
english_title: "Expatriate arrested at Kuwait International Airport with stockpile of banned pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/40996/expatriate-arrested-at-kuwait-international-airport-with-stockpile-of-banned-pills"
published_at: "2022-05-05T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e61f386df_gulika.jpg"
keywords: []
---

# 230 നിരോധിത ​ഗുളികകളുമായി പ്രവാസി വിമാനത്താവളത്തിൽ അറസ്റ്റിലായി

> **Lead Summary:** **കുവൈത്ത് സിറ്റി: **നിരോധിത ​ഗുളികകളുടെ ശേഖരവുമായി പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കുവൈത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ട്രമഡോൾ ​ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

## Article Content

**കുവൈത്ത് സിറ്റി: **നിരോധിത ​ഗുളികകളുടെ ശേഖരവുമായി പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കുവൈത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ട്രമഡോൾ ​ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

നാൽപത് വയസിന് മുകളിൽ പ്രായമുള്ള പാകിസ്ഥാൻ പൗരനാണ് കുവൈത്ത് കസ്റ്റംസിന്റെ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/40996/expatriate-arrested-at-kuwait-international-airport-with-stockpile-of-banned-pills)