---
title: "ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ്"
english_title: "Strict warning against dumping of waste in public places in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41019/strict-warning-against-dumping-of-waste-in-public-places-in-oman"
published_at: "2022-05-05T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627404ff4f4ae_plastic.jpg"
keywords: []
---

# ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ്

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് ന​ഗരസഭ. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ നൂറ് ഒമാനി റിയാൽ (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തും.

## Article Content

**മസ്കറ്റ്: **ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് ന​ഗരസഭ. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ നൂറ് ഒമാനി റിയാൽ (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തും.

ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പിഴത്തുകയും ഇരട്ടിയാകുമെന്ന് മസ്കറ്റ് ന​ഗര സഭ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

പരിസ്ഥിതിക്ക് നേരെയുള്ള നിഷേധാത്മക പ്രവണതകൾ തടയാൻ മസ്കറ്റ് നഗരസഭയുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41019/strict-warning-against-dumping-of-waste-in-public-places-in-oman)