---
title: "കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു"
english_title: "Two killed in Kuwait crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41383/two-killed-in-kuwait-crash"
published_at: "2022-05-07T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62768fe171658_accident.jpg"
keywords: []
---

# കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് ഖത്തര്‍ പൗരന്മാരാണ് മരിച്ചത്. കിങ് ഫഹദ് റോഡില്‍ നുവൈസീബ് അതിര്‍ത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് ഖത്തര്‍ പൗരന്മാരാണ് മരിച്ചത്. കിങ് ഫഹദ് റോഡില്‍ നുവൈസീബ് അതിര്‍ത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

സ്ഥലത്തെത്തിയ നുവൈസീബ് അഗ്നിശമനാ യൂണിറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41383/two-killed-in-kuwait-crash)