---
title: "കൊലപാതക കുറ്റത്തിന് പാകിസ്ഥാനി ഷാര്‍ജയില്‍ അറസ്റ്റില്‍"
english_title: "Pakistani arrested in Sharjah for murder"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41418/pakistani-arrested-in-sharjah-for-murder"
published_at: "2022-05-08T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62772ab5c396f_ARREST2.jpg"
keywords: []
---

# കൊലപാതക കുറ്റത്തിന് പാകിസ്ഥാനി ഷാര്‍ജയില്‍ അറസ്റ്റില്‍

> **Lead Summary:** **ഷാര്‍ജ : **കൊലപാതക കുറ്റത്തിന് പാകിസ്ഥാനി ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജ പൊലീസിലെ ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പാകിസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്.

## Article Content

**ഷാര്‍ജ : **കൊലപാതക കുറ്റത്തിന് പാകിസ്ഥാനി ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജ പൊലീസിലെ ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പാകിസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്.

ഇരയെ ഇയാള്‍ നിരവധി തവണ കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നാണ് കേസ്. വ്യാഴാഴ്ചയാണ് കൊലപാതകത്തെ കുറിച്ച് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുന്നത്. വളരെ വേഗം തന്നെ പ്രതി പിടിയിലാകുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി വിഭാഗത്തിന് കൈമാറി. സംഭവത്തിന്‍റെ ദൃക്സാക്ഷികളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41418/pakistani-arrested-in-sharjah-for-murder)