---
title: "തടവുകാരെ മോചിപ്പിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി ദുബൈ വ്യവസായി"
english_title: "Dubai businessman pays 1 lakh dirhams to release prisoners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41420/dubai-businessman-pays-1-lakh-dirhams-to-release-prisoners"
published_at: "2022-05-08T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62772b92bef90_Untitled-1.jpg"
keywords: []
---

# തടവുകാരെ മോചിപ്പിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി ദുബൈ വ്യവസായി

> **Lead Summary:** **ദുബൈ : **കടബാധ്യതയുള്ള തടവുകാരെ മോചിപ്പിക്കുന്നതിനായി 100,000 ദിര്‍ഹം സംഭാവന നല്‍കി ദുബൈ വ്യവസായി. സ്വദേശി വ്യവസായിയായ യാക്കൂബ് അല്‍ അലിയാണ് സംഭാവന നല്‍കിയത്.

## Article Content

**ദുബൈ : **കടബാധ്യതയുള്ള തടവുകാരെ മോചിപ്പിക്കുന്നതിനായി 100,000 ദിര്‍ഹം സംഭാവന നല്‍കി ദുബൈ വ്യവസായി. സ്വദേശി വ്യവസായിയായ യാക്കൂബ് അല്‍ അലിയാണ് സംഭാവന നല്‍കിയത്.

ദുബൈ കറക്ഷന്‍ ആന്‍ഡ് പ്യൂനിറ്റീവ് ഇന്‍സ്റ്റിറ്റ്യഷണല്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നതിനാണ് തുക ചെലവഴിക്കുക. യാക്കൂബ് അല്‍ അലിയില്‍ നിന്ന് ദുബൈ പൊലീസ് ഹ്യൂമന്‍ റൈറ്റ്സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ സംഭാവന ഏറ്റുവാങ്ങി.

ജീവകാരുണ്യ പ്രവര്‍ത്തകരുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് യുഎഇയിലെ ജനങ്ങള്‍ക്ക് സഹായങ്ങളൊരുക്കാന്‍ ദുബൈ പൊലീസ് എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41420/dubai-businessman-pays-1-lakh-dirhams-to-release-prisoners)