---
title: "ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പൊലീസ്"
english_title: "Abu Dhabi police say using a mobile phone while driving is a serious matter"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41422/abu-dhabi-police-say-using-a-mobile-phone-while-driving-is-a-serious-matter"
published_at: "2022-05-08T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62772ce347a74_mobile phone.jpg"
keywords: []
---

# ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പൊലീസ്

> **Lead Summary:** **അബുദാബി : **ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

## Article Content

**അബുദാബി : **ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

നിയമലംഘകരെ പിടികൂടാന്‍ തലസ്ഥാന നഗരിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുകളുമാണ് ശിക്ഷ.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 18-30 ഇടയില്‍ പ്രായമുള്ളവരാണ്.

അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുന്നത്, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് കാരണങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അബുദാബി പൊലീസ് ബോധവത്കരണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41422/abu-dhabi-police-say-using-a-mobile-phone-while-driving-is-a-serious-matter)