---
title: "ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു"
english_title: "An expatriate Malayalee youth who was undergoing treatment died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41517/an-expatriate-malayalee-youth-who-was-undergoing-treatment-died"
published_at: "2022-05-08T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277c10f24627_Untitled-1.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ദോഹ : **കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്‍ദുല്‍ നാസര്‍ ആണ് മരിച്ചത്.

## Article Content

**ദോഹ : **കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്‍ദുല്‍ നാസര്‍ ആണ് മരിച്ചത്.

അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്‍ച രാത്രിയോടെയായിരുന്നു അന്ത്യം.

ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തു വരികയായിരുന്ന അദ്ദേഹം, രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ ദീദ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.

പിതാവ് - ഹുസൈന്‍ മുസ്ലിയാര്‍. മാതാവ് - പാത്തുമ്മ. ഭാര്യ - നാജിയ നസ്‍റിന്‍. മകള്‍ - നൂഹാ അസ്‍മിന്‍. സഹോദരങ്ങള്‍ - നസീമ, റസീന, റൈഹാനത്ത്, മുഹമ്മദ് ഷാഫി, സാദിഖ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്‍ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41517/an-expatriate-malayalee-youth-who-was-undergoing-treatment-died)