---
title: "പ്രവാസി മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍"
english_title: "Malayalee youth commits suicide in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41828/malayalee-youth-commits-suicide-in-saudi-arabia"
published_at: "2022-05-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a037f7bb18_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ മലയാളി യുവാവ് ജീവനൊടുക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ മലയാളി യുവാവ് ജീവനൊടുക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു വർഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളർന്നതും.

മരിക്കുന്നതിന് നാലു ദിവസം മുമ്പ്​ നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41828/malayalee-youth-commits-suicide-in-saudi-arabia)