---
title: "സൗദിയിൽ  മലയാളി യുവാവിന് കുത്തേറ്റു"
english_title: "Malayalee youth stabbed in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41953/malayalee-youth-stabbed-in-saudi"
published_at: "2022-05-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7f3023e3d_Untitled-1.jpg"
keywords: []
---

# സൗദിയിൽ  മലയാളി യുവാവിന് കുത്തേറ്റു

> **Lead Summary:** **വാദിദവാസിർ : **സൗദി അറേബ്യയിലെ വാദിദവാസിറില്‍ മലയാളി യുവാവിന് കുത്തേറ്റു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരനാണ് കുത്തേറ്റത്.

## Article Content

**വാദിദവാസിർ : **സൗദി അറേബ്യയിലെ വാദിദവാസിറില്‍ മലയാളി യുവാവിന് കുത്തേറ്റു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരനാണ് കുത്തേറ്റത്.

മൂന്ന് വർഷമായി സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിൽ ജോലി ചെയ്യുന്ന സോനുവിനെ ഷോപ്പിൽ എത്തിയ രണ്ട് യുവാക്കളാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപരിക്കേല്‍പിച്ചത്.

പിറകിലും തോളിലും അഞ്ചോളം കുത്തേറ്റ സോനുവിനെ പോലീസ് അറിയിച്ചതിനെതുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവം വിവരിച്ച് സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41953/malayalee-youth-stabbed-in-saudi)