---
title: "മീ​റ്റ​റു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യ ഏ​താ​നും പെ​ട്രോ​ൾ​പ​മ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​"
english_title: "All petrol pumps shut down due to meter tampering"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42007/all-petrol-pumps-shut-down-due-to-meter-tampering"
published_at: "2022-05-11T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b280c00325_Untitled-1.jpg"
keywords: []
---

# മീ​റ്റ​റു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യ ഏ​താ​നും പെ​ട്രോ​ൾ​പ​മ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​

> **Lead Summary:** **ജി​ദ്ദ : **ഇ​ന്ധ​നം നി​റ​​ക്കു​ന്ന പ​മ്പു​ക​ളു​ടെ മീ​റ്റ​റു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യ ഏ​താ​നും പെ​ട്രോ​ൾ​പ​മ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന അ​തോ​റി​റ്റി​യും അ​റി​യി​ച്ചു.

## Article Content

**ജി​ദ്ദ : **ഇ​ന്ധ​നം നി​റ​​ക്കു​ന്ന പ​മ്പു​ക​ളു​ടെ മീ​റ്റ​റു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യ ഏ​താ​നും പെ​ട്രോ​ൾ​പ​മ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന അ​തോ​റി​റ്റി​യും അ​റി​യി​ച്ചു.

നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളു​ടെ​യും വി​ഡി​യോ ക്ലി​പ്പു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. നി​ര​വ​ധി പ​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി.

പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ പ​മ്പ് മീ​റ്റ​റു​ക​ളി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ച്ച്​ റീ​ഡി​ങ്ങു​ക​ൾ വീ​ണ്ടെ​ടു​ത്ത് ഉ​യ​ർ​ന്ന വി​ല​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​​ലെ​യും ജി​ദ്ദ​യി​ലെ​യും നി​ര​വ​ധി പ​മ്പു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കാ​നും അ​വ​ർ വീ​ണ്ടും മ​ട​ങ്ങി​വ​രാ​തി​രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കാ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42007/all-petrol-pumps-shut-down-due-to-meter-tampering)