---
title: "കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍."
english_title: "Five expatriates arrested in Kuwait for making liquor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42269/five-expatriates-arrested-in-kuwait-for-making-liquor"
published_at: "2022-05-12T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cad44a4151_madhyam.jpg"
keywords: []
---

# കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍.

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

അഹ്മദി ഏരിയയിലാണ് പ്രതികള്‍ പ്രാദേശികമായി മദ്യം നിര്‍മ്മിച്ചത്. വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42269/five-expatriates-arrested-in-kuwait-for-making-liquor)