---
title: "മലയാളി യുവാവ് അജ്​മാനില്‍ നിര്യാതനായി "
english_title: "Malayalee youth dies in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/4229/malayalee-youth-dies-in-ajman"
published_at: "2021-10-08T21:16:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616067ef19eba_ajman.jpg"
keywords: []
---

# മലയാളി യുവാവ് അജ്​മാനില്‍ നിര്യാതനായി 

> **Lead Summary:** **അജ്​മാന്‍:** പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്​റ്റ്​ സ്വദേശി വിനീഷ് അജ്​മാനിൽ നിര്യാതനായി. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**അജ്​മാന്‍:** പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്​റ്റ്​ സ്വദേശി വിനീഷ് അജ്​മാനിൽ നിര്യാതനായി. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാലു മാസം മുമ്പാണ് സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയത്. പരേതരായ കല്ലേപറമ്പിൽ വേലായുധന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

സഹോദരങ്ങൾ: രതീഷ് മണി, ദിനേഷ്(സൗദി), ദിവ്യ. അജ്​മാനിൽ ജോലി ചെയ്യുന്ന മനോജ് സഹോദരി ഭർത്താവാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/4229/malayalee-youth-dies-in-ajman)