---
title: " പ്രവാസി മലയാളി ഒമാനില്‍ മരിച്ചു"
english_title: "Expatriate Keralite dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42344/expatriate-keralite-dies-in-oman"
published_at: "2022-05-12T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce57134601_death.jpg"
keywords: []
---

#  പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

> **Lead Summary:** **മസ്‌കറ്റ്:** പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് ആണ് ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

## Article Content

**മസ്‌കറ്റ്:** പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് ആണ് ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഷഹീറ, ഏക മകന്‍ ഷാസില്‍ ഷാന്‍. പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ. മസ്‌കറ്റിലെ സോഷ്യല്‍ ഫോറം സമിതിയുടെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42344/expatriate-keralite-dies-in-oman)