---
title: "നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച ഒമ്പത് വിദേശികള്‍ക്ക് സൗദിയില്‍ പിഴ"
english_title: "Saudi Arabia fines nine foreigners for setting fire to restricted areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42348/saudi-arabia-fines-nine-foreigners-for-setting-fire-to-restricted-areas"
published_at: "2022-05-12T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce86aeb310_fine.jpg"
keywords: []
---

# നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച ഒമ്പത് വിദേശികള്‍ക്ക് സൗദിയില്‍ പിഴ

> **Lead Summary:** **അബഹ: **സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച ഒമ്പത് വിദേശികള്‍ക്ക് പിഴ ചുമത്തി. ആറ് പാകിസ്ഥാന്‍ സ്വദേശികള്‍, രണ്ട് യെമന്‍ സ്വദേശികള്‍, ഒരു ഈജിപ്തുകാരന്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

## Article Content

**അബഹ: **സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച ഒമ്പത് വിദേശികള്‍ക്ക് പിഴ ചുമത്തി. ആറ് പാകിസ്ഥാന്‍ സ്വദേശികള്‍, രണ്ട് യെമന്‍ സ്വദേശികള്‍, ഒരു ഈജിപ്തുകാരന്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ തീ കത്തിക്കുന്നവര്‍ക്ക് 3,000 റിയാല്‍ വരെയാണ് പിഴ ലഭിക്കുന്നതെന്ന് പരിസ്ഥിതി സുരക്ഷാസേന അറിയിച്ചു.

പരിസ്ഥിതിക്കും വന്യജീവികള്‍ക്കും എതിരായ കയ്യേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്പറിലും മറ്റ് മേഖലകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണെമന്ന് പരിസ്ഥിതി സുരക്ഷാ സേന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42348/saudi-arabia-fines-nine-foreigners-for-setting-fire-to-restricted-areas)