ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ മരണം; ബഹ്റൈനില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കി

ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ മരണം; ബഹ്റൈനില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കി
May 13, 2022 07:12 AM | By Anjana Shaji

മനാമ : ബഹ്റൈനില്‍ ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ കീഴ്‍കോടതി 12 മാസം തടവിന് ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടര്‍മാരാണ് അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചത്.

രോഗിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. 2019 ജൂണ്‍ 17ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നടന്ന ഒരു ശസ്‍ത്രക്രിയയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ലൈല ഹസന്‍ എന്ന സ്വദേശി വനിത ശസ്‍ത്രക്രിയക്ക് ശേഷം കോമ അവസ്ഥയിലാവുകയും പിന്നീട് രണ്ട് മാസം കഴി‌ഞ്ഞ് ഓഗസ്റ്റ് 17ന് മരണപ്പെടുകയുമായിരുന്നു. ശസ്‍ത്രക്രിയക്ക് ശേഷമുള്ള മേല്‍നോട്ടത്തില്‍ വീഴ്‍ച വരുത്തിയതാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ശസ്‍ത്രക്രിയ പൂര്‍ത്തിയായി രോഗി പൂര്‍ണമായി ബോധം വീണ്ടെടുക്കുന്നതിന് മുമ്പ് ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്ത് ശസ്‍ത്രക്രികയക്കാണ് രോഗി വിധേയമായതെന്ന വിവരം കേസ് രേഖകളിലില്ല.

അതേസമയം ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പീല്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പിഴവ് രോഗിയുടെ മരണത്തിന് കാരണമായെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡോക്ടര്‍മാരുടെ പിഴവ് എന്താണെന്ന് ആരോപണങ്ങളില്‍ വ്യക്തമല്ല. രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ കുറവായിരുന്നുവെന്ന് സംഭവം അന്വേഷിച്ച മെഡിക്കല്‍ പാനല്‍ കണ്ടെത്തിയെങ്കിലും മരണകാരണം എന്താണെന്ന് അവര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ല.

ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരെ കുറ്റവിമുക്തമാക്കിയത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.

Death of patient following surgery; The murder charge against doctors in Bahrain has been dropped

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>