യുവതിയെ ഒമ്പതു വർഷം ബന്ദിയാക്കിയ സഹോദരങ്ങൾക്ക് തടവ്

യുവതിയെ ഒമ്പതു വർഷം  ബന്ദിയാക്കിയ സഹോദരങ്ങൾക്ക് തടവ്
Oct 9, 2021 07:25 AM | By Shalu Priya

കുവൈത്ത് സിറ്റി : ഫർവാനിയ ഗവർണറേറ്റിൽ കുടുംബ കലഹത്തെ തുടർന്ന് കുവൈത്തി യുവതിയെ ഒമ്പതു വർഷം വീടിന്റെ ബേസ്‌മെന്റിൽ ബന്ദിയാക്കിയ മൂന്നു സഹോദരങ്ങളെയും മുൻ ഭർത്താവിനെയും ജയിലിൽ അടക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു.

കേസ് വിചാരണയുടെ ആദ്യ സിറ്റിംഗിലാണ് നാലു പേരെയും ജയിലിൽ അടക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ ആരോപണ വിധേയരായ യുവതിയുടെ മൂന്നു സഹോദരിമാരെ ജാമ്യത്തിൽ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. ഇവർ ഓരോരുത്തരും 20,000 കുവൈത്തി ദീനാർ (66,000 അമേരിക്കൻ ഡോളർ) വീതം ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വിചാരണ ഈ മാസം 14 ലേക്ക് കോടതി നീട്ടിവെച്ചിട്ടുണ്ട്.

കുവൈത്തിനെ ഞെട്ടിച്ച കേസ് മാസങ്ങൾക്കു മുമ്പാണ് പുറംലോകം അറിഞ്ഞത്. ജയിലറക്ക് സമാനമായ വീടിന്റെ ബേസ്‌മെന്റിലെ മുറിയിൽ ബന്ധുക്കൾ ബന്ദിയാക്കിയ യുവതി ഭക്ഷണവും മറ്റും എത്തിച്ചിരുന്ന വേലക്കാരി മുഖേനെയാണ് തന്റെ പ്രശ്‌നം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്.

യുവതിയുടെ പ്രശ്‌നം വേലക്കാരി അഭിഭാഷകയെ അറിയിക്കുകയും ഇവർ ഇക്കാര്യം പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. തുടർന്ന് സുരക്ഷാ വകുപ്പുകൾ യുവതിയുടെ കുടുംബ വീട് റെയ്ഡ് ചെയ്ത് യുവതിയെ മോചിപ്പിക്കുകയും സംഭവത്തിൽ പങ്കുള്ള മൂന്നു സഹോദരന്മാരെയും മൂന്നു സഹോദരിമാരെയും മുൻ ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക താമസസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

തന്നെക്കാൾ പതിനഞ്ചു വയസ് കൂടുതലുള്ളയാളെയാണ് യുവതി വിവാഹം ചെയ്തിരുന്നത്. വിവാഹബന്ധത്തിൽ ഒരു ആൺകുഞ്ഞ് പിറന്നശേഷം ഭർത്താവിനൊപ്പം ജീവിക്കാൻ യുവതി വിസമ്മതിക്കുകയും കുടുംബ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

എന്നാൽ ഭർതൃവീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കുടുംബം യുവതിയിൽ സമ്മർദം ചെലുത്തുകയും ഇക്കാര്യത്തിൽ വാശിപിടിക്കുകയും ചെയ്തു. ഇതോടെ യുവതി തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് രക്ഷപ്പെട്ടു.

മൂന്നു മാസത്തിനു ശേഷം കുടുംബം യുവതിയെ കണ്ടെത്തി കുടുംബ വീട്ടിൽ എത്തിച്ച് ബേസ്‌മെന്റിലെ മുറിയിൽ അടച്ചിടുകയായിരുന്നു. അഭിഭാഷക മുന അൽഅർബശ് ആണ് യുവതിക്കു വേണ്ടി കോടതിയിൽ സിവിൽ കേസ് നൽകിയത്.

ഒമ്പതു വർഷക്കാലം ബന്ദിയാക്കിയവരിൽ നിന്ന് യുവതിക്ക് അഞ്ചു ലക്ഷം കുവൈത്തി ദീനാർ (16 ലക്ഷം ഡോളർ) നഷ്ടപരിഹാരം നലഭിക്കണമെന്ന് അഭിഭാഷക ആവശ്യപ്പെടുന്നു. മർദനം, ബന്ദിയാക്കൽ, തട്ടിക്കൊണ്ടുപോകൽ, വ്യാജ രേഖകൾ നിർമിക്കൽ എന്നീ ആരോപണങ്ങളും യുവതിയുടെ ബന്ധുക്കൾക്കെതിരെ അഭിഭാഷക കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

Jail for brothers who held a young woman hostage for nine years

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories