പ്രവാസി മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു
May 14, 2022 12:47 PM | By Anjana Shaji

റിയാദ് : ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ദമ്മാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം ഊരകം പൂല്ലഞ്ചാല്‍ സ്വദേശി ഹനീഫ (47) ദമ്മാമിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

എട്ട് വര്‍ഷമായി പ്രവാസിയായിരുന്ന ഹനീഫ ഒന്നര വര്‍ഷമായി ദമ്മാം അല്‍നാദി ഏരിയയിലെ കഫത്തീരിയില്‍ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം ദമ്മാം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി. പരേതനായ കണ്ണന്‍തൊടി മമ്മൂണ്ണിയാണ് പിതാവ്. മിന്‍ഹാ ബീവികുട്ടിയാണ് മാതാവ്. ഭാര്യ: റഹ്മത്ത്,

മക്കള്‍: അജീര്‍ഷാ അജ്മല്‍, ദില്‍ഷാന്‍ അജ്മല്‍, ഫാത്തിമ. സഹോദരങ്ങള്‍: ശാഹുല്‍ ഹമീദ്, സൈനുല്‍ ആബിദ് സുബൈദ, സുലൈഖ, സമീറ ഖൈറുന്നിസ, സൈഫുന്നിസ. ദമ്മാം ടൗണ്‍ കെ.എം.സി.സി മുന്‍ പ്രസിഡന്റ് അലി ഊരകം ഭാര്യാസഹോദരനാണ്.

മരണാനന്തര നിയമനടപടി പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടും കെ.എം.സി.സി നേതാക്കളായ ഇക്ബാല്‍ ആനമങ്ങാട്, ബഷീര്‍ ആലുങ്ങല്‍ എന്നിവരും നേതൃത്വം നല്‍കി.

Expatriate Keralite dies of heart attack

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories